തെലുങ്ക് യുവതാരം നിതിന്‍ നായകനാകുന്ന ഏറ്റവും പുതിയ സിനിമ ചെക്കിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് ചന്ദ്രശേഖര്‍ യേല്‍റ്റിയാണ് തിരക്കഥയൊരുക്കി ചെക്ക് സംവിധാനം ചെയ്‌തിരിക്കുന്നത്. ചെസ്സില്‍ പ്രാവീണ്യമുള്ള തടവുകാരന്‍റെ വേഷത്തിലാണ് നിതിന്‍ ചിത്രത്തില്‍ എത്തുന്നത്. ഒരു അഭിഭാഷകയുടെ വേഷമാണ് രാകുല്‍പ്രീതിന്. പ്രിയവാര്യര്‍ നിതിന്‍റെ പ്രണയിനിയുടെ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്.
- " class="align-text-top noRightClick twitterSection" data="">
ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആക്ഷന്‍ സിനിമയാണ് ചെക്ക് എന്നാണ് ട്രെയിലറില്‍ നിന്നും വ്യക്തമാകുന്നത്. സിമ്രാന്‍ ചൗധരി, കൃഷ്ണ മുരളി, സായ് ചന്ദ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ സിനിമയില്‍ എത്തുന്നത്. രശ്മിക നായികയായ ഭീഷ്മയാണ് അവസാനമായി റിലീസ് ചെയ്‌ത നിതിന്‍ സിനിമ. ഭീഷ്മ പ്രസാദായിരുന്നു സിനിമയുടെ സംവിധായകന്‍. കീര്‍ത്തി സുരേഷ് നായികയാകുന്ന പ്രണയ സിനിമ രംഗ് ദേയാണ് നിതിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു സിനിമ. വി.ആനന്ദ പ്രസാദാണ് ചെക്ക് നിര്‍മിച്ചിരിക്കുന്നത്. കല്യാണി മാലിക്കാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 19ന് സിനിമ തിയേറ്ററുകളിലെത്തും.