ശക്തവും ശ്രദ്ധേയവുമായ വേഷങ്ങളിലൂടെ ബോളിവുഡിൽ തന്‍റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് തപ്സി പന്നു. സിനിമ തെരഞ്ഞെടുക്കുന്നതിൽ തപ്സി വളരെയധികം ശ്രദ്ധ പുലർത്താറുണ്ട്.
2010ൽ പുറത്തിറങ്ങിയ ജുമാണ്ടി നാടം എന്ന തെലുങ്ക് സിനിമയിലൂടെയാണ് നടി തന്‍റെ സിനിമ ജീവിതം ആരംഭക്കുന്നത്. പിന്നീടാണ് ബോളിവുഡ്, തമിഴ് സിനിമകളിൽ അവസരം ലഭിക്കുന്നത്.
എന്നാൽ നീണ്ട നാല് വർഷങ്ങൾക്ക് ശേഷം തെലുങ്ക് സിനിമയിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ് തപ്സി. സ്വരൂപ് ആർഎസ്ജെ സംവിധാനം ചെയ്യുന്ന മിഷൻ ഇംപോസിബിൾ എന്ന ചിത്രത്തിലൂടെയാണ് മടങ്ങിവരവ്.
![മിഷൻ ഇംപോസിബിൾ ഇടവേളക്ക് ശേഷം തെലുങ്കിലേക്ക് തിരിച്ചുവരവിനൊരുങ്ങി തപ്‌സി തപ്‌സി പന്നു taapsee panu mishan impossible tollywood തെലുങ്ക് സിനിമ സ്വരൂപ് ആർഎസ്ജെ swaroop rsj](https://etvbharatimages.akamaized.net/etvbharat/prod-images/12372069_taapsee.jpg)
2017ൽ റിലീസ് ആയ ആനന്ദോ ബ്രഹ്മ ആണ് തപ്സിയുടെ അവസാന തെലുങ്ക് സിനിമ. സിനിമയുടെ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
Also Read: പ്രതിനായകനായി ഫഹദ് ഫാസില്‍: അല്ലു അർജുന്‍റെ 'പുഷ്‌പ' ഹൈദരാബാദിൽ
ഏജന്‍റ് സായ് ശ്രീനിവാസ ആത്രേയ എന്ന സിനിമയിലൂടെ തെലുങ്കില്‍ തന്‍റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനാണ് സ്വരൂപ് ആർഎസ്ജെ. മാറ്റിനി എന്‍റർടെയ്ൻമെന്‍റ് ആണ് മിഷൻ ഇംപോസിബിൾ നിർമിക്കുന്നത്. ദീപക് യെരഗരയാണ് ഛായാഗ്രഹണം. മാർക്ക് കെ റോബിൻ സംഗീതമൊരുക്കുന്ന സിനിമയുടെ എഡിറ്റിങ് രവി തേജ ഗിരിജല ആണ് നിർവഹിക്കുന്നത്.