Samantha completes 12 years in films : അഭിനയ ജീവിതത്തില്‍ 12 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത. ഇക്കാര്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് നടി. സിനിമയുമായുള്ള പ്രണയകഥ ഒരിക്കലും അവസാനിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിശ്വസ്‌തരായ ആരാധകരാണ് തനിക്കുള്ളതെന്നും സാമന്ത പറയുന്നു.
- " class="align-text-top noRightClick twitterSection" data="
">
'രാവിലെ എഴുന്നേറ്റപ്പോഴാണ് ഞാന്‍ സിനിമയിലെത്തിയിട്ട് 12 വര്‍ഷം പൂര്‍ത്തിയായെന്ന കാര്യം ഓര്‍ക്കുന്നത്. ലൈറ്റുകള്‍, ക്യാമറ, ആക്ഷന്‍, സമാനതകളില്ലാത്ത നിമിഷങ്ങള്‍ എന്നിവയെ ചുറ്റിപ്പറ്റിയുള്ള ഓര്‍മകളുടെ 12 വര്‍ഷമാണ് പൂര്‍ത്തിയായത്.
ഈ അനുഗ്രഹീത യാത്രയും ലോകത്തിലെ ഏറ്റവും മികച്ച, വിശ്വസ്‌തരായ ആരാധകരെയും നേടിയതിന് ഞാന്‍ നന്ദിയുള്ളവളാണ്! സിനിമയുമായുള്ള എന്‍റെ പ്രണയകഥ ഒരിക്കലും അവസാനിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു' - സാമന്ത കുറിച്ചു. രശ്‌മിക മന്ദാന, അനുപമ പരമേശ്വരന്‍ തുടങ്ങി നിരവധി താരങ്ങള്‍ സാമന്തയ്ക്ക് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.
Samantha receives Champions of Change Telangana award: ഇതുകൂടാതെ മറ്റൊരു സന്തോഷ വാർത്തയും താരം ആരാധകരുമായി പങ്കുവച്ചു. സാമന്തയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് തെലങ്കാന സര്‍ക്കാര്‍ താരത്തെ ചാമ്പ്യന്‍സ് ഓഫ് ചേഞ്ച് അവാര്‍ഡ് നല്‍കി ആദരിച്ചു. പുരസ്‌കാര നേട്ടവും താരം തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
'2021 ചാമ്പ്യന്‍സ് ഓഫ് ചേഞ്ച് തെലങ്കാന അവാര്‍ഡ് ലഭിച്ചതിൽ അഭിമാനിക്കുന്നു. സാമൂഹിക ക്ഷേമ മേഖലയിലെ ഞങ്ങളുടെ പ്രവർത്തനങ്ങളെ തിരിച്ചറിയുന്നതിന് ഇത് പ്രത്യേകമായി തോന്നുന്നു.' -ചിത്രം പങ്കുവച്ചുകൊണ്ട് സാമന്ത കുറിച്ചു.
Samantha upcoming movies : ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന 'ശാകുന്തള'മാണ് സാമന്തയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. അല്ലു അര്‍ജുന്‍ ചിത്രം 'പുഷ്‌പ'യിലെ ഒരു ഗാനരംഗത്തിലാണ് സാമന്ത ഏറ്റവും ഒടുവിലായി പ്രത്യക്ഷപ്പെട്ടത്. ഗൗതം മേനോന്‍ സംവിധാനം ചെയ്‌ത 'യേ മായേ ചേസാവേ'(2010) എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സാമന്ത അഭിനയ ലോകത്തെത്തുന്നത്. ഈ സിനിമയില്‍ നാഗ ചൈതന്യ അക്കിനേനി ആയിരുന്നു സാമന്തയുടെ നായകനായെത്തിയത്.
Samantha career: തമിഴിലും തെലുങ്കിലും ഒരുപോലെ സജീവമായിരുന്നു സാമന്ത. 'അതരിന്‍റികി ദാരേദി', 'സീതമ്മ വക്കിത്‌ലോ സിരിമല്ലെ ചേട്ടു', 'മനം', 'ആ ആ', 'ഈഗ', 'ഓ ബേബി', 'മജിലി', തുടങ്ങിയവ തെലുങ്കിലെ സാമന്തയുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ്. തെരി, മെർസൽ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലും താരം തന്‍റേതായ സ്ഥാനം ഉറപ്പിച്ചു. മനോജ് ബാജ്‌പേയിക്കൊപ്പം 'ദ ഫാമിലി മാൻ' എന്ന സീരീസിലൂടെ സാമന്തയുടെ ഒടിടി അരങ്ങേറ്റവും ഏറെ നിരൂപക പ്രശംസ നേടി.
Also Read: 26-ാമത് ഐഎഫ്എഫ്കെ: ഡെലിഗേറ്റ് രജിസ്ട്രേഷൻ ശനിയാഴ്‌ച മുതൽ