ETV Bharat / sitara

ആർആർആർ : ആദ്യ ഗാനത്തിൽ കീരവാണിക്കൊപ്പം അഞ്ച് ഗായകർ - എസ്എസ് രാജമൗലി

ടി സീരീസും ലാഹരി മ്യൂസികും ആണ് ആർആർആറിലെ ഗാനങ്ങളുടെ പകര്‍പ്പവകാശം സ്വന്തമാക്കിയിരിക്കുന്നത്.

RRR  Dosti  MM Keeravani  SS Rajamouli  RRR first song Dosti five singers join forces with MM Keeravani  ആർആർആർ  എംഎം കീരവാണി  എസ്എസ് രാജമൗലി  ദോസ്തി
ആർആർആർ; ആദ്യ ഗാനത്തിൽ കീരവാണിക്കൊപ്പം അഞ്ച് ഗായകർ
author img

By

Published : Jul 27, 2021, 5:27 PM IST

ആർആർആർ എന്ന ചിത്രത്തിലെ ബഹുഭാഷാ ഗാനത്തിനായി സംഗീത സംവിധായകൻ എംഎം കീരവാണിയുമായി കൈകോർത്ത് മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഗായകർ.

ദോസ്തി എന്ന് പേരിട്ടിരിക്കുന്ന ഗാനം വിവിധ ഭാഷകളിൽ അനിരുദ്ധ് രവിചന്ദർ, അമിത് ത്രിവേദി, യാസിൻ നിസാർ, വിജയ് യേശുദാസ്, ഹേമചന്ദ്ര എന്നിവരാണ് ആലപിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

എസ്എസ് രാജമൗലി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലെ ആദ്യ ഗാനമായ ദോസ്തി ഓഗസ്റ്റ് 1ന് 11 മണിക്ക് റിലീസ് ചെയ്യും. ആർആർആർ എന്ന ചിത്രത്തിലെ ഗാനങ്ങളുടെ അവകാശം ടി സീരീസിനും ലാഹരി മ്യൂസികിനും ആണെന്ന് തിങ്കളാഴ്ച നിർമാതാക്കൾ അറിയിച്ചിരുന്നു.

Also Read: തൽക്കാലം പിഴ വേണ്ടെന്ന് കോടതി ; റോൾസ് റോയ്‌സ് കേസിൽ വിജയ്‌ക്ക് ആശ്വാസം

ചിത്രീകരണത്തിനിടെ നിരവധി തടസങ്ങൾ നേരിട്ട സിനിമയാണ് ആർആർആർ. ഷൂട്ടിങ്ങിനിടെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ രാം ചരൺ, ജൂനിയർ എൻടിആർ എന്നിവർക്കുണ്ടായ പരിക്കും ലോക്ക്ഡൗണും ഒരുവർഷത്തോളമാണ് ചിത്രത്തിന്‍റെ റിലീസ് നീട്ടിയത്.

എന്നാൽ എല്ലാ തടസങ്ങളും അതിജീവിച്ച് ചിത്രം ഒക്ടോബർ 13ന് റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്‍റെ പിന്നണിക്കാർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.