ETV Bharat / sitara

നമുക്കും രോഗാണുവിനുമിടയിൽ സൈന്യാധിപനായി മുഖ്യമന്ത്രി: റോഷൻ ആന്‍ഡ്രൂസ് എഴുതുന്നു...

author img

By

Published : Apr 5, 2020, 8:56 PM IST

ഭയപ്പെടേണ്ട എന്ന അറിയിപ്പോടെ എന്നും വൈകുന്നേരം മുന്നിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ കാണാനാണ് താനും കുടുംബവും ടി.വി ഓൺ ചെയ്യുന്നതെന്ന് റോഷൻ ആന്‍ഡ്രൂസ് പറയുന്നു. ലോകത്തിന് മാതൃകയാകുന്ന മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങളിലൂടെ കേരളം കൊവിഡിനെ ജയിക്കുമെന്ന് സംവിധായകൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു

റോഷൻ ആന്‍ഡ്രൂസ്  Roshan Andrews describes about Kerala CM Pinarayi Vijayan  kerala chief minister  roshen andrews and pinarayi  malayalam director about kerala cm  covid 19 celebrities response  പിണറായി വിജയൻ  സംവിധായകൻ പിണറായിയെക്കുറിച്ച്  കൊവിഡ് കേരളം  കൊറോണ കേരള മുഖ്യമന്ത്രി അഭിനന്ദനം
റോഷൻ ആന്‍ഡ്രൂസ്

നിപ്പയ്‌ക്കും പ്രളയത്തിനും മുമ്പിൽ പതറാതെ അതിലേറെ ആത്മവിശ്വാസവും കരുത്തുമായി നമ്മുടെ മുമ്പിലേക്ക് എത്തുന്ന നേതാവ്. കേരളത്തിന്‍റെ മുഖ്യമന്ത്രിയെ കുറിച്ച് സംവിധായകനും നടനുമായ റോഷൻ ആന്‍ഡ്രൂസിന് പറയാനുള്ളത് ഇതാണ്. വൈറസിനും ജനങ്ങൾക്കുമിടയിൽ ധീരമായ പ്രവർത്തനങ്ങളോടെ പിണറായി വിജയനും സംസ്ഥാന സർക്കാരും ഉണ്ടെന്ന വിശ്വാസവും സർക്കാർ ഒപ്പമല്ല മുൻപിലുണ്ട് എന്ന ഉറപ്പും കൊവിഡിനെതിരെ പോരാടി ജയിക്കുമെന്ന പ്രതീക്ഷയാണ് നൽകുന്നതെന്ന് സംവിധായകൻ പറയുന്നു. ഭയപ്പെടേണ്ട എന്ന അറിയിപ്പോടെ എന്നും വൈകുന്നേരം മുന്നിലെത്തുന്ന സൈന്യാധിപനെ കാണാനാണ് താനും കുടുംബവും ടി.വി ഓൺ ചെയ്യുന്നതെന്നും റോഷൻ ആന്‍ഡ്രൂസ് കുറിക്കുന്നു.

"അശാന്തിയുടെ കാലമാണിത്. ഇന്ന് മരണമെത്ര,രോഗികളായവരെത്ര എന്ന ആശങ്കയോടെ വാർത്തയ്ക്കു വേണ്ടി കാത്തിരിക്കുന്ന ക്ഷാമകാലം. പൊരുതുകയല്ലാതെ മറ്റു മാർഗ്ഗങ്ങളില്ലാത്ത യുദ്ധകാലം. എങ്കിലും എല്ലാ ദിവസവും വൈകുന്നേരം ആറ് മണിക്ക് ഞാനും കുടുംബവും ടി.വി ഓൺ ചെയ്യുന്നത് “ ഭയപ്പെടേണ്ട, ഞങ്ങളുണ്ടിവിടെ” എന്ന് ധൈര്യം പകരാനെത്തുന്ന നമ്മുടെ സൈന്യാധിപനെ കാണാനാണ്. ഒരിക്കൽ പോലും പതറാതെ “സർക്കാർ ഒപ്പമല്ല മുൻപിലുണ്ട്” എന്നദ്ദേഹം പറയുമ്പോൾ ജയം നമുക്ക് തന്നെയെന്നുറപ്പ് തോന്നുന്നു. നമുക്കും ആ രോഗാണുവിനുമിടയിൽ സർക്കാർ ഉണ്ടെന്ന വിശ്വാസം തോന്നുന്നു. ഒരു നിപ്പയ്ക്കും പ്രളയത്തിനും ചോർത്തിക്കളയാമായിരുന്ന ആത്മവിശ്വാസം അന്നുള്ളതിനേക്കാൾ നെഞ്ചിലേറ്റി അദ്ദേഹം എല്ലാ ദിവസവും ഡയസിലേയ്ക്ക് നടന്നു കയറുന്നതു കാണുമ്പോൾ സുരക്ഷിതമായ കരങ്ങളിലാണ് നാടെന്നു തിരിച്ചറിയുന്നു."

  • " class="align-text-top noRightClick twitterSection" data="">

ഇത്തരമൊരു സാഹചര്യം യാതൊരുവിധ രാഷ്‌ട്രീയ താൽപര്യങ്ങൾക്കും മുതലാക്കാതെ കേരളത്തിന്‍റെ പ്രിയപ്പെട്ട ആരോഗ്യമന്ത്രിക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന പിണറായി വിജയൻ ഭൂഗോളത്തിന് മാതൃകയാകുകയാണെന്നും അത് കേരളത്തിന് അഭിമാനം നൽകുന്നുവെന്നും റോഷൻ ആൻഡ്രൂസ് അഭിപ്രായപ്പെട്ടു. "ആപൽഘട്ടത്തെ പൊളിറ്റിക്കൽ മൈലേജിനു വേണ്ടി ഉപയോഗിക്കാമെന്ന രാഷ്ട്രീയതന്ത്രം ഒരിക്കൽ പോലും പയറ്റാതെ, എതിർചേരിയിലുള്ളവരുടെ നന്മകളെ പോലും പ്രകീർത്തിച്ചു, നമ്മുടെ സ്വകാര്യ അഹങ്കാരമായ ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി ശ്രീമതി ശൈലജ ടീച്ചർക്കൊപ്പം നമുക്കദ്ദേഹം മാർഗ്ഗനിർദ്ദേശങ്ങൾ നൽകുമ്പോൾ , അത് ലോകം മുഴുവൻ മാതൃകയാക്കുമ്പോൾ, തലയുയർത്തി നിന്ന് പറയാൻ തോന്നുന്നു; പറയുന്നു- “ഇത് നേതാവ്, ഇത് മുഖ്യമന്ത്രി.. ഇത് ഞങ്ങളുടെ സ്വന്തം പിണറായി വിജയൻ!" മലയാളത്തിൽ ഒരുപിടി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ റോഷൻ ആൻഡ്രൂസ് കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.