നടി മേഘ്‌നാ രാജിനും കുഞ്ഞിനും കൊവിഡ്. തനിക്കും അച്ഛനും അമ്മയ്‌ക്കും ജൂനിയർ ചിരുവിനും കൊവിഡ് പോസിറ്റീവ് ആയ വിവരം മേഘ്‌ന തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതോടെ, തന്നോട് സമ്പർക്കം പുലർത്തിയവരോട് കാര്യം അറിയിച്ചിട്ടുണ്ടെന്നും വൈറസിനെ അതിജീവിച്ച് തിരിച്ചുവരുമെന്നും മേഘ്‌ന ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
"എല്ലാവർക്കും നമസ്‌കാരം, എന്‍റെ അച്ഛന്‍, അമ്മ, ഞാന്‍, എന്‍റെ മകൻ എന്നിവര്‍ക്ക് കൊവിഡ് പോസിറ്റീവായി. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരോടും ഈ പരിശോധനാഫലത്തിന്‍റെ കാര്യം അറിയിച്ചിട്ടുണ്ട്. ഇതില്‍ ഭയക്കേണ്ട കാര്യമില്ലെന്ന് ചിരുവിന്‍റെയും എന്‍റെയും ആരാധകരോട് പറയുന്നു. നിലവില്‍ ഞങ്ങളെല്ലാവരും ചികിത്സയിലാണ്. ജൂനിയര്‍ ചിരുവും സുഖമായിരിക്കുന്നു. ഓരോ നിമിഷവും വ്യാപൃതയായി ഇരിക്കാന്‍ കുഞ്ഞ് സമീപത്തുണ്ട്. ഒരു കുടുംബം എന്ന നിലയില്‍ ഈ യുദ്ധത്തെ നേരിട്ട് വിജയിച്ചുവരുമെന്നും അറിയിക്കുന്നു," എന്ന് മേഘ്നാ രാജ് കുറിച്ചു.
ഒക്ടോബര്‍ 22നാണ് മേഘ്നയ്ക്ക് ആൺകുഞ്ഞ് ജനിച്ചത്. ഈ വർഷം ജൂൺ ഏഴിന് അന്തരിച്ച ചിരഞ്ജീവി സര്‍ജയുടെ കുടുംബത്തിനും ആരാധകർക്കും ജൂനിയർ ചിരുവിന്‍റെ വരവ് ആശ്വാസം പകരുന്നതായിരുന്നു. ഗർഭിണിയായിരിക്കുമ്പോൾ മേഘ്നയുടെ ബേബി ഷവറും കുഞ്ഞ് ജനിച്ചപ്പോൾ ധ്രുവ സർജക്കൊപ്പമുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ജൂലൈയിൽ ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവ സര്‍ജയ്ക്കും ഭാര്യയ്ക്കും കൊവിഡ് ബാധിച്ചിരുന്നു.