'ഒന്നുകില്‍ റിസ്‌ക് എടുക്കൂ, അല്ലെങ്കില്‍ അവസരം നഷ്‌ടപ്പെടുത്തൂ...'-ഈ വാചകമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മലയാള സിനിമയിലെ ഒരേയൊരു ലേഡി സൂപ്പര്‍ സ്‌റ്റാര്‍ മഞ്ജു വാര്യരുടെ വാക്കുകളാണിത്. തന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജില്‍ താരം പങ്കുവച്ച പുതിയ ചിത്രത്തിന്‍റെ അടിക്കുറിപ്പാണിത്.
കഴിഞ്ഞ ദിവസമാണ് പുതിയ സ്‌റ്റൈലിഷ് ലുക്കില്‍ താരം ഫേസ്‌ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടത്. മഞ്ജുവിന്‍റെ പുതിയ ചിത്രവും അടിക്കുറിപ്പുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നത്. തവിട്ട് നിറമുള്ള ടീ ഷര്‍ട്ടും നീല നിറമുള്ള ജീന്‍സുമാണ് താരം ധരിച്ചിരിക്കുന്നത്. ഒപ്പം പഞ്ചാബികള്‍ ധരിക്കുന്ന പോലൊരു തൊപ്പിയും കൂളിംഗ് ഗ്ലാസുമുണ്ട്. മിക്കവാറും ഫാഷന്‍ വസ്‌ത്രങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള മഞ്‌ജുവിന്‍റെ പുതിയ ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
- " class="align-text-top noRightClick twitterSection" data="">
Also Read:'നിങ്ങള്‍ ഇത് കാണുന്നത് കാണാന്‍ കാത്തിരിക്കാന്‍ വയ്യ' ; കുറുപ്പ് ട്രെയ്‌ലര്‍ നാളെ
ഒരു ദിവസം പിന്നിടും മുമ്പ് ചിത്രത്തിന് 45,000 ലൈക്കുകളും 1,300 കമന്‍റുകളും 132 ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്. ഫോട്ടോയ്‌ക്ക് താഴെ നിരവധി രസകരമായ കമന്‍റുകളാണ് ലഭിച്ചിരിക്കുന്നത്. ഇതേതാ ഈ സിംഗ്‌ജി എന്നാണ് ഒരാള്‍ കമന്‍റ് ചെയ്‌തിരിക്കുന്നത്. റിസ്‌ക് ഏറ്റെടുത്ത് കടയില്‍ നിന്നും വസ്‌ത്രങ്ങള്‍ വാങ്ങി, കടയുടമയ്‌ക്ക് ലാഭം ഉണ്ടാക്കി കൊടുക്കൂ എന്ന് മറ്റൊരാളും കമന്‍റ് ചെയ്‌തിട്ടുണ്ട്.
കാണാന്‍ സര്‍ദാറിനെ പോലുണ്ട്..., 16 വയസ്സുള്ള സര്‍ദാര്‍ ആണ്‍കുട്ടിയെ പോലുണ്ട്.., വീണ്ടും സ്‌കോര്‍ ചെയ്‌തിരിക്കുന്നു..., റിസ്‌ക് എടുത്തവരെ ജീവിതത്തില്‍ വിജയിച്ചിട്ടുള്ളൂ..., നേരെ നോക്കുന്ന ഒരു ഫോട്ടോ കാണാന്‍ പറ്റുമോ മഞ്ജു ചേച്ചി.., സിംഗ് ഈസ് കിംഗ് തുടങ്ങി നിരവധി കമന്‍റുകളാണ് നിറയുന്നത്.