ETV Bharat / sitara

നടി മോളി കണ്ണമാലിയുടെ ചികിത്സ ഏറ്റെടുത്ത് മമ്മൂട്ടി

മമ്മൂട്ടിയുടെ പി.എ വീട്ടില്‍വന്ന് സംസാരിച്ച് തിരുവനന്തപുരത്ത് ഓപ്പറേഷനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്ന് വാഗ്ദാനം നല്‍കുകയായിരുന്നു

നടി മോളി കണ്ണമാലിയുടെ ചികിത്സ ഏറ്റെടുത്ത് മമ്മൂട്ടി
author img

By

Published : Nov 25, 2019, 7:19 PM IST

ഹൃദ്രോഗത്തിന്‍റെ അവശതകളിലാണ് ചലച്ചിത്ര നടി മോളി കണ്ണമാലി. ആറ് മാസത്തോളമായി വീട്ടിൽ തന്നെയാണ്. പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത വിധം അവർ അവശയായിരിക്കുന്നു. ഏതാനും മാസം മുമ്പ് കായംകുളത്ത് സ്റ്റേജ് ഷോക്കുള്ള റിഹേഴ്‌സലിനിടയിലാണ് മോളിക്ക് ഹൃദയാഘാതമുണ്ടായത്. വാൽവിന് തകരാറുണ്ട്. മൂന്ന് ബ്ലോക്കുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. കട്ടിലിൽ തന്നെയാണ് എപ്പോഴും. ശ്വാസംമുട്ടലുമുണ്ട്. ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സകൾ വേണം. നിരവധി സിനിമകളിൽ അഭിനയിച്ച മോളിയുടെ സാമ്പത്തിക സ്ഥിതി ഇപ്പോഴും മോശമാണ്. ചികിത്സയുടെ സാമ്പത്തിക ഭാരം ഏറ്റെടുക്കാനുള്ള ശേഷി കുടുംബത്തിനുമില്ല. മത്സ്യത്തൊഴിലാളി കുടുംബമാണ് ഇവരുടേത്. നടന്‍ ബിനീഷ് ബാസ്റ്റിന്‍ മോളിക്കുവേണ്ടി സഹായം അഭ്യര്‍ഥിച്ച്‌ ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നു.

  • " class="align-text-top noRightClick twitterSection" data="">

ചികിത്സയ്ക്ക് പണമില്ലാത്ത അവസ്ഥയാണെന്നും മോളി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു. അവശതയിലാണെന്ന വാര്‍ത്ത അറിഞ്ഞ് നടന്‍ മമ്മൂട്ടി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അതേ വീഡിയോയില്‍ മോളി പറഞ്ഞു. മമ്മൂട്ടിയുടെ പി.എ വീട്ടില്‍വന്ന് സംസാരിച്ച് തിരുവനന്തപുരത്ത് ഓപ്പറേഷനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്ന് വാഗ്ദാനം നല്‍കുകയായിരുന്നു. സ്‌നേഹമുള്ളവര്‍ കഴിയുംവിധം സഹായിക്കണമെന്നും മോളി കണ്ണമാലി വീഡിയോയിലൂടെ ആവശ്യപ്പെട്ടു. സിനിമകള്‍ക്ക് പുറമെ നിരവധി സീരിയലുകളിലും മോളി അഭിനയിച്ചിട്ടുണ്ട്.

Intro:

Body:ചാളമേരി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച അഭിനയത്രിയാണ് മോളി കണ്ണമാലി. ഹൃദ്രോഗത്തെ തുടർന്ന് അവശനിലയിൽ കഴിഞ്ഞിരുന്ന നടി മോളി കണ്ണമാലി ചികിത്സാ ചെലവിനായി ബുദ്ധിമുട്ടുന്ന അവസ്ഥയിലായിരുന്നു. ഇത് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതോടെ നടി മോളിയുടെ ചികിത്സയ്ക്കുള്ള സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടി.

മോളിയുടെ ആരോഗ്യ സ്ഥിതി വളരെ മോശമാണെന്നും ചികിത്സയ്ക്കായി മറ്റുള്ളവരുടെ സഹായം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി നടൻ ബിനീഷ് ബാസ്റ്റിൻ ഫേസ്ബുക്ക് ലൈവ് ചെയ്തിരുന്നു. ഈ ലൈവിലാണ് ചികിത്സയ്ക്കായുള്ള സഹായവാഗ്ദാനം മമ്മൂട്ടി നൽകാമെന്ന് അറിയിച്ചതായി മോളി കണ്ണമാലി തന്നെ വ്യക്തമാക്കിയത്. ആകെയുള്ള നാല് സെന്റിലെ ഭൂമിയിലുള്ള വീട്ടിൽ 10 അംഗങ്ങൾ ഉണ്ടെന്നും ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ തന്നെ സഹായിക്കണമെന്നും ബിനീഷ് ബാസ്റ്റിന്റെ ഫേസ്ബുക്ക് ലൈവിൽ മോളി കണ്ണമാലി പറഞ്ഞു.

ETV Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.