വിജയ് സേതുപതിക്ക് തമിഴ്‌നാട്ടിലേതുപോലെ ആരാധകര്‍ കേരളത്തിലുമുണ്ട്. അതുകൊണ്ടു തന്നെ വിജയ് സേതുപതി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിന് ആക്കം കൂടും. ആ ആകാംക്ഷയെ ഒന്നുകൂടി ഇരട്ടിപ്പിക്കുകയാണ് 'മാര്‍ക്കോണി മത്തായി'യുടെ ഔദ്യോഗിക ടീസര്‍. ജയറാമിനൊപ്പമാണ് ചിത്രത്തില്‍ വിജയ് സേതുപതി അഭിനയിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ റേഡിയോ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാണ്. ടീസറില്‍ വിജയ് സേതുപതി ജയറാമിനോട് 'ഒരു ഹഗ് കെടയ്ക്കുമാ എന്നു ചോദിക്കുമ്പോള്‍ 'വിയര്‍ത്തിരിക്കുവാ സാറേ' എന്നുള്ള ജയറാമിന്‍റെ മറുപടിയും കയ്യടികളോടെ ഏറ്റെടുക്കുകയാണ് ആരാധകര്‍. സനില്‍ കളത്തിലാണ് സംവിധാനം. സാജന്‍ കളത്തില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. രജീഷ് മിഥില, സനില്‍ കളത്തില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
ചിത്രത്തിന്‍റെ തമിഴ് ഡയലോഗുകള്‍ ചെയ്യുന്നത് കണ്മണി രാജയാണ്. ഗാനങ്ങള്‍ ബി.കെ ഹരിനാരായണനും അനില്‍ പനച്ചൂരാനും എം ജയചന്ദ്രനും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. സത്യം സിനിമാസിന്‍റെ ബാനറില്‍ എം ജി പ്രേമചന്ദ്രനാണ് ചിത്രം നിര്‍മ്മിച്ചത്. സത്യം ഓഡിയോസ് ആദ്യമായി നിര്‍മ്മാണ രംഗത്തേക്ക് പ്രവേശിക്കുന്ന ചിത്രം കൂടിയാണ് 'മാര്‍ക്കോണി മത്തായി'. ചിത്രത്തില്‍ ആത്മീയയാണ് നായിക. അജു വര്‍ഗ്ഗീസ്, സിദ്ധാര്‍ത്ഥ് ശിവ, സുധീര്‍ കരമന, കലാഭവന്‍ പ്രജോദ്, ജോയി മാത്യു , ടിനിടോം, അനീഷ്, പ്രേം പ്രകാശ്, ആല്‍ഫി, നരേന്‍, ഇടവേള ബാബു, മുകുന്ദന്‍, ദേവി അജിത്ത്, റീന ബഷീര്‍, മല്ലിക സുകുമാരന്‍, ലക്ഷ്മിപ്രിയ, ശോഭ സിംഗ്, അനാര്‍ക്കലി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.