അസ്വസ്‌ഥമാകുന്ന സത്യങ്ങൾ... മതവും വെറുപ്പും ഒരു കുരുതിയാട്ടത്തിന്‍റെ പുറപ്പാടുമായി എത്തുമ്പോൾ വിശ്വസിക്കുന്ന ദൈവത്തിന്‍റെയും സമുദായത്തിന്‍റെയും പേരിൽ കത്തിമുനയിൽ തീരുന്ന മനുഷ്യർ.
ആമസോൺ പ്രൈമിൽ റിലീസ് ചെയ്‌ത് മണിക്കൂറുകൾ പിന്നിടുമ്പോൾ മനു വാര്യർ സംവിധാനം ചെയ്‌ത കുരുതി മികച്ച അഭിപ്രായമാണ് സ്വന്തമാക്കുന്നത്.
കൊവിഡ് കാലത്ത് വളരെ ചുരുക്കം താരങ്ങളെ ഉപയോഗിച്ച് നിർമിച്ച ചിത്രം. അഭിനന്ദന്‍ രാമാനുജത്തിന്‍റെ ഫ്രെയിമുകളും ജേക്‌സ് ബിജോയ്‌യുടെ സംഗീതവും സിനിമയുടെ ലൈറ്റിങ്ങും അങ്ങനെ സാങ്കേതികപരമായും മുന്നിട്ട് നിൽക്കുന്ന സിനിമ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
More Read: ആരുടെ ശരിയാ, നിന്‍റെയോ പടച്ചോന്‍റെയോ? വർഗീയ കലാപത്തിന്‍റെ 'കുരുതി' ട്രെയിലർ പുറത്ത്
മൂസാക്കയായി മാസ് അഭിനയം പുറത്തെടുത്ത മാമുക്കോയ മുതൽ റോഷൻ മാത്യുവിന്‍റെ ഇബ്രുവും നസ്‌ലിന്‍റെ റസൂലും സാഗർ സൂര്യയുടെ വിഷ്‌ണുവും മുരളി ഗോപിയുടെ എസ്‌ഐ സത്യനും മതവെറി കുരുതിയാക്കുന്ന പൃഥ്വിരാജുമെല്ലാം ചിത്രത്തിന്‍റെ ത്രില്ലർ അനുഭവത്തെ പിടിച്ചിരുത്തി.
പ്രസക്‌ത വിഷയം എടുത്ത ധൈര്യത്തിന് അഭിനന്ദനങ്ങൾ
കുരുതി ധീരമായ പരിശ്രമമാണെന്നാണ് സംവിധായകൻ ജീത്തു ജോസഫ് അഭിപ്രായപ്പെടുന്നത്. വളരെ സാമൂഹികപ്രസക്‌തിയുള്ള ചിത്രമാണിതെന്നും ജീത്തു ജോസഫ് ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
'കുരുതി ഗംഭീരമാണ്. ധീരമായ ശ്രമത്തിന് കുരുതി ടീമിന് അഭിനന്ദനങ്ങൾ. ചിന്ത ഉണർത്തുന്നതും വളരെ പ്രസക്തവുമായ വിഷയം. സിനിമ കാണാതിരിക്കരുത്,' എന്ന് കുറിച്ചുകൊണ്ട് പൃഥ്വിരാജ് സുകുമാരൻ, മുരളി ഗോപി, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ശ്രിന്ദ തുടങ്ങി ചിത്രത്തിലെ താരങ്ങളെയും നിർമാതാവ് സുപ്രിയ മേനോനെയും കാമറാമാൻ അഭിനന്ദന്‍ രാമാനുജത്തെയും സംവിധായകൻ മനു വാര്യരെയും ജീത്തു ജോസഫ് പ്രശംസിച്ചു.