'ഹൃദയ'ത്തിന്‍റെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്‌ത് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍. പ്രണവ് മോഹന്‍ലാല്‍, വിനീത് ശ്രീനിവാസന്‍,കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന സിനിമയാണിത്. പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രണവും കല്യാണിയും ഫസ്റ്റ്ലുക്ക് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. ഒരുപാട് കാരണങ്ങൾ കൊണ്ട് തന്‍റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സിനിമയാണ് ഹൃദയമെന്നാണ് വിനീത് ശ്രീനിവാസന്‍ പറയുന്നത്. വിനീത് സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രണവും കല്യാണിയും ഒരുമിച്ച് അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയുമാണ് ഹൃദയം. മരക്കാര്‍ അറബിക്കടലിന്‍റെ സിംഹമാണ് ആദ്യമായി പ്രണവ്-കല്യാണി ജോഡി ഒരുമിച്ച് അഭിനയിച്ച സിനിമ.
- " class="align-text-top noRightClick twitterSection" data="
">
കല്യാണിയുടെ മൂന്നാമത്തെ മലയാള ചിത്രവും പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രവുമാണിത്. നാൽപത് വർഷങ്ങൾക്ക് ശേഷം മെരിലാൻഡ് സിനിമാസ് തിരിച്ചെത്തുന്നുവെന്നതും ഹൃദയത്തിന്‍റെ പ്രത്യേകതയാണ്. മെരിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് സിനിമ നിർമിക്കുന്നത്. അജു വര്‍ഗീസ്, വിജയരാഘവന്‍, അരുണ്‍ കുര്യന്‍, ബൈജു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.