സംവിധായകനായും നടനായും മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹമാണ് ഫെബ്രുവരി 11ന്. വിവാഹത്തിന് മുന്നോടിയായി നടന്ന ഹല്‍ദി, മെഹന്ദി ചടങ്ങുകളുടെ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്. നടന്‍ ദിലീപും കുടുംബവും, നടി നമിത പ്രമോദും കുടുംബവും ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ് ദിലീപും നാദിര്‍ഷയും. ദിലീപിനൊപ്പം മകള്‍ മീനാക്ഷിയും ഭാര്യയും നടിയുമായ കാവ്യാ മാധവനും ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. കാസര്‍ഗോഡ് വെച്ചാണ് വിവാഹം. കാസര്‍ഗോഡ് ഉപ്പള സ്വദേശിയും മസ്‌കറ്റിലെ പ്രമുഖ വ്യവസായിയുമായ അബ്ദുള്‍ ലത്തീഫിന്‍റെ മകന്‍ ബിലാലാണ് വരന്‍.
- " class="align-text-top noRightClick twitterSection" data="">
- " class="align-text-top noRightClick twitterSection" data="">
മീനാക്ഷിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് നാദിര്‍ഷായുടെ മകള്‍ ആയിഷ. മഞ്ഞ സല്‍വാര്‍ ധരിച്ചാണ് മീനാക്ഷി ചടങ്ങിനെത്തിയത്. മീനാക്ഷിയുടെ വിവിധ ഭാവത്തിലുളള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പലരും പോസ്റ്റ് ചെയ്‌തിട്ടുണ്ട്. ചടങ്ങില്‍ ഏറെ തിളങ്ങിയതും മീനാക്ഷിയായിരുന്നു. വളരെ അപൂര്‍വമായിട്ടെ മീനാക്ഷി പൊതു വേദികളില്‍ ദിലീപിനൊപ്പം എത്താറുള്ളൂ. അതിനാല്‍ തന്നെ താരപുത്രിയുടെ ചിത്രങ്ങള്‍ക്ക് കാത്തിരിക്കാറുണ്ട് സൈബര്‍ ലോകം. രണ്ടു പെണ്‍ മക്കളാണ് നാദിര്‍ഷ-ഷാഹിന ദമ്പതികള്‍ക്ക്. ഖദീജയാണ് രണ്ടാമത്തെ മകള്‍.