പാട്ടെഴുതി ആലപിച്ചഭിനയിച്ച് ധനുഷ് ; 'മാരന്‍' എത്തുന്നു - Maaran release
Maaran Chittu Kuruvi lyrical song: 'മാരനി'ല്‍ പാടി അഭിനയിച്ച് ധനുഷ്. ഗാനരചന നിര്‍വഹിച്ചിരിക്കുന്നതും നടനാണ്
Maaran Chittu Kuruvi lyrical song : ധനുഷിനെ നായകനാക്കി കാര്‍ത്തിക് നരേന്‍ ഒരുക്കുന്ന ചിത്രമാണ് 'മാരന്‍'. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനം ശ്രദ്ധയാകര്‍ഷിക്കുകയാണ്. 'ചിറ്റു കുരുവി' എന്ന ഗാനമാണിപ്പോള്‍ പ്രേക്ഷകശ്രദ്ധ നേടുന്നത്. ധനുഷ് തന്നെയാണ് രചനയും ആലാപനവും നിര്‍വഹിച്ചിരിക്കുന്നത്. ജി.വി പ്രകാശ് കുമാര്‍ ആണ് സംഗീതം.
Maaran official trailer: നേരത്തെ ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ പുറത്തുവന്നിരുന്നു. ആക്ഷന്‍ ത്രില്ലറായാണ് 'മാരന്‍' ഒരുങ്ങുന്നത്. ഇന്‍വെസ്‌റ്റിഗേറ്റീവ് റിപ്പോര്‍ട്ടിങ് നടത്തുന്ന മാധ്യമപ്രവര്‍ത്തകന്‍റെ ജീവിതമാണ് പ്രമേയം.
- " class="align-text-top noRightClick twitterSection" data="">
Maaran cast and crew: മാധ്യമപ്രവര്‍ത്തകനായാണ് ചിത്രത്തില്‍ ധനുഷ് പ്രത്യക്ഷപ്പെടുന്നത്. മാളവിക മോഹനന്‍ ആണ് നായിക. മാളവികയും സിനിമയില്‍ മാധ്യമപ്രവര്‍ത്തകയാണ്. സമുദ്രക്കനി വില്ലന്‍ വേഷത്തിലുമെത്തും. സ്‌മൃതി വെങ്കട്, മഹേന്ദ്രന്‍, കൃഷ്‌ണകുമാര്‍, അമീര്‍, പ്രവീണ്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിക്കും.
Maaran release: സത്യ ജ്യോതി ഫിലിംസിന്‍റെ ബാനറില്‍ ടി.ജി ത്യാഗരാജന്‍ ആണ് നിര്‍മാണം. കാര്‍ത്തിക് നരേന്‍റേയാണ് തിരക്കഥ. ജി.വി.പ്രകാശ്‌കുമാര്‍ സംഗീതം നിര്‍വഹിക്കുന്നു. മാര്‍ച്ച് 11ന് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറിലൂടെ ചിത്രം റിലീസിനെത്തും. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുക.