മഹസമുന്ദ്: ബസ് ചരക്ക് ലോറിയിലേക്ക് പാഞ്ഞു കയറി ആറു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. 43 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഛത്തീസ്‌ഗഡിലെ മഹസമുന്ദ് ജില്ലയിലാണ് അപകടമുണ്ടായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ശരൈപാലി നഗരത്തില്‍ ദേശീയപാത 53ല്‍ ഏറെ തിരക്കുള്ള സമയത്താണ് അപകടമുണ്ടായത്. ദുര്‍ഗില്‍ നിന്ന് ഒഡിഷയിലെ പുരിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് ബസ് ഇടിച്ച് കയറുകയായിരുന്നു. ബസിലുണ്ടായിരുന്ന ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് തത്ക്ഷണം മരിച്ചു. പരിക്കേറ്റ 19 യാത്രക്കാരുടെ നില ഗുരുതരമാണ്.
പൊലീസ് സംഘം സ്ഥലത്തെത്തി പരിക്കേറ്റവരെ തൊട്ടടുത്തുള്ള സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. പിന്നീട് ഇവരെ മഹസാമുന്ദ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ മുഖ്യമന്ത്രി വിഷ്‌ണുദേവ് സായ് ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കണമെന്ന് ജില്ലാ ഭരണകൂടത്തിന് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
Also Read:ഡ്രൈവറില്ലാതെ കെഎസ്‌ആർടി ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി, ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്; വീഡിയോ