ETV Bharat / sitara

'പൃഥ്വി ചിത്രം റിലീസായാല്‍ എനിക്കും കുടുംബത്തിനും അപകീര്‍ത്തികരമാകും'; 14ന്‌ വിലക്ക് നീങ്ങുമോ ?

എറണാകുളം ജില്ല സബ്‌ കോടതി 'കടുവ'യുടെ പ്രദര്‍ശനം വിലക്കിയെങ്കിലും റിലീസ്‌ സംബന്ധിച്ചുള്ള കേസ്‌ ഈ മാസം 14ന്‌ വീണ്ടും പരിഗണിക്കും

Release of Prithviraj movie Kaduva  Kaduva release stay order  Court orders stay on release of Prithviraj movie  കോടതി 'കടുവ'യുടെ പ്രദര്‍ശനം വിലക്കി  Jose Kuruvinakunnel about Kaduva release  Complaint filed against Prithviraj movie Kaduva  Shaji Kailas about Kaduva
Kaduva release stay order : 'പൃഥ്വി ചിത്രം റിലീസായാല്‍ എനിക്കും കുടുംബത്തിനും അപകീര്‍ത്തി ഉണ്ടാകും...'; 14ന്‌ വിലക്ക് നീങ്ങുമോ?
author img

By

Published : Dec 10, 2021, 4:40 PM IST

Release of Prithviraj movie Kaduva : പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ്‌ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കടുവ'. പ്രഖ്യാപനം മുതല്‍ തന്നെ ചിത്രം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. എറണാകുളം ജില്ല സബ്‌ കോടതി 'കടുവ'യുടെ പ്രദര്‍ശനം വിലക്കിയെങ്കിലും റിലീസ്‌ സംബന്ധിച്ചുള്ള കേസ്‌ ഈ മാസം 14ന്‌ വീണ്ടും പരിഗണിക്കും.

Jose Kuruvinakunnel about Kaduva release : 'കടുവ' റിലീസ് ചെയ്‌താല്‍ തനിക്കും കുടുംബത്തിനും അപകീര്‍ത്തിയുണ്ടാകുമെന്നാരോപിച്ച് പാലാ സ്വദേശി ജോസ്‌ കുരുവിനാക്കുന്നേല്‍ പരാതി നല്‍കിയിരുന്നു. സിനിമയില്‍ പൃഥ്വിരാജ്‌ അവതരിപ്പിക്കുന്ന കടുവാക്കുന്നേല്‍ കുറുവാച്ചന്‍ തന്‍റെ ജീവ ചരിത്രമാണെന്നും തന്നെയും കുടുംബത്തെയും അവഹേളിക്കുന്ന രംഗങ്ങള്‍ ചിത്രത്തിലുള്ളതിനാല്‍ അത് പ്രദര്‍ശിപ്പിക്കരുതെന്നുമാണ് ഹര്‍ജിക്കാരന്‍റെ വാദം.

Complaint filed against Prithviraj movie Kaduva : ഇദ്ദേഹം നല്‍കിയ പരാതിയെ തുടര്‍ന്നാണ് കടുവ റിലീസ്‌ തടഞ്ഞുകൊണ്ടുള്ള ജില്ല സബ്‌ കോടതിയുടെ ഉത്തരവ്. ഹര്‍ജിയില്‍ തീര്‍പ്പാകുന്നത് വരെ സിനിമ മുഴുവനായോ ഭാഗികമായോ പ്രദര്‍ശിപ്പിക്കരുതെന്നാണ് വിലക്ക്. ചിത്രത്തിനാധാരമായ ജിനു.വി.എബ്രഹാമിന്‍റെ തിരക്കഥ പ്രസിദ്ധീകരിക്കരുതെന്നും കോടതി വിലക്കിയിട്ടുണ്ട്.

എട്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമുള്ള ഷാജി കൈലാസിന്‍റെ മടങ്ങിവരവാണ് ഇതോടെ അസ്ഥാനത്താകുന്നത്. പൃഥ്വിരാജ്‌ പ്രൊഡക്ഷന്‍സും ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍റെ മാജിക്‌ ഫ്രെയിംസും സംയുക്‌തമായി നിര്‍മിക്കുന്ന ചിത്രമാണിത്.

നേരത്തെ ഹര്‍ജിക്കാരന്‍ ജോസ്‌ കുരുവിനാക്കുന്നേല്‍ ഇതേ ആരോപണം ഉന്നയിച്ചപ്പോള്‍ വിഷയത്തില്‍ പ്രതികരിച്ച് ഷാജി കൈലാസ്‌ രംഗത്തെത്തിയിരുന്നു. തന്‍റെ സിനിമയ്‌ക്ക് പ്രസ്‌തുത വ്യക്തിയുമായി ബന്ധമില്ലെന്ന്‌ ഷാജി കൈലാസ്‌ വ്യക്തമാക്കിയിരുന്നു. കുരുവിനാക്കുന്നേല്‍ ജോസിനെ തനിക്ക് അറിയാമെന്നും അദ്ദേഹത്തിന്‍റെ ജീവിതം പശ്ചാത്തലമാക്കി ഒരു ചിത്രമൊരുക്കുന്ന കാര്യം രണ്‍ജി പണിക്കരുമായി മുന്‍പ് സംസാരിച്ചിരുന്നെന്നും എന്നാല്‍ പുതിയ സിനിമയ്‌ക്ക് അതുമായി ബന്ധമൊന്നുമില്ലെന്നുമാണ് ഷാജി കൈലാസ് വെളിപ്പെടുത്തിയത്.

Shaji Kailas about Kaduva : 'എനിക്ക് കുരുവിനാക്കുന്നേല്‍ ജോസിനെ അറിയാം. അദ്ദേഹത്തിന്‍റെ ജീവിതം പശ്ചാത്തലമാക്കി ഒരു സിനിമ ഒരുക്കുന്ന കാര്യം രണ്‍ജി പണിക്കരും ഞാനും കൂടി ആലോചിച്ചിരുന്നു. പക്ഷേ ജിനു എബ്രഹാമിന്‍റെ തിരക്കഥ പൂര്‍ണമായും വ്യത്യസ്‌തമായ ഒന്നാണ്. യുവാവായ ഒരു പ്ലാന്‍ററുടെ കഥയാണ് കടുവ. ജോസിന്‍റെ ജീവിതവുമായി അതിന് ബന്ധമേതുമില്ല. മറ്റൊരു സംവിധായകന് വേണ്ടിയാണ് ജിനു എബ്രഹാം ഈ തിരക്കഥ എഴുതിയത്. പക്ഷേ ആ പ്രൊജക്‌ട് നടക്കാതെ പോയതിനാല്‍ ജിനു എന്നെ സമീപിക്കുകയായിരുന്നു.'-മുമ്പൊരിക്കല്‍ ഷാജി കൈലാസ് പറഞ്ഞിരുന്നു.

Also Read : IDSFFK: ഐഡിഎസ്എഫ്എഫ്കെയിൽ പ്രതീക്ഷിച്ചതിലുമധികം ജനപങ്കാളിത്തമെന്ന് കമൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.