ബ്രഹ്മാണ്ഡ ചിത്രത്തിന് അഞ്ച് വയസ്, സന്തോഷം പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍ - രാജമൗലി ചിത്രം ബാഹുബലി
180 കോടി മുതൽ മുടക്കിൽ ഒരുക്കിയ ബാഹുബലി നേടിയത് 700 കോടിയോളം ബോക്സോഫീസ് കളക്ഷനാണ്. ബാഹുബലി അന്താരാഷ്ട്ര തലത്തിൽ തന്നെ തെലുങ്ക് സിനിമക്ക് വലിയ മാർക്കറ്റ് ഉണ്ടാക്കാന്‍ സഹായിച്ചുവെന്ന് പറയാതിരിക്കാനാകില്ല.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തെലുങ്കില്‍ നിന്ന് ഒരു ബ്രഹ്മാണ്ഡ ചിത്രം തിയേറ്ററുകളിലെത്തി. 'ബാഹുബലി ദി ബിഗ്നിങ്'. വിവിധ ഭാഷകളില്‍ ആദ്യ ഭാഗം പ്രദര്ശനത്തിനെത്തിയപ്പോള് തിയേറ്ററുകളിലേക്ക് എത്തിയവര്‍ അറിഞ്ഞിരുന്നില്ല... കാണാനിരിക്കുന്നത് രണ്ടര മണിക്കൂര്‍ നീണ്ട ദൃശ്യവിസ്മയമാണെന്ന്. നിറയെ സസ്പെന്സുകള് നിറച്ച് ബാഹുബലിയുടെ ആദ്യ ഭാഗം തിയേറ്ററുകള്‍ നിറഞ്ഞോടി. മഹിഷ്മതി സാമ്രാജ്യത്തോടുള്ള പ്രിയം കൊണ്ട് കണ്ടവര്‍ പലരും വീണ്ടും തിയേറ്ററുകളിലേക്കെത്തി. 'ഈച്ച'യെന്ന മനോഹര ചിത്രം സിനിമാപ്രേമികള്‍ക്ക് സമ്മാനിച്ച രാജമൗലിയിലുള്ള വിശ്വാസമാണ് പ്രേക്ഷകരെ ബാഹുബലി ആദ്യഭാഗം കാണാന്‍ തിയേറ്ററുകളിലേക്ക് എത്തിച്ചത്. അമരേന്ദ്ര ബാഹുബലിയെ കട്ടപ്പ എന്തിന് കൊന്നുവെന്നത് വിശദീകരിക്കാതെ ബാഹുബലി അവസാനിപ്പിച്ചപ്പോൾ ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി ഏകദേശം രണ്ട് വർഷത്തോളമാണ് പ്രേക്ഷകർ കാത്തിരുന്നത്.
-
It's heartening to see that even after 5 years, India is hailing #Baahubali and #5YearsForBaahubaliRoar is a top trend in India! 🔥
— Baahubali (@BaahubaliMovie) July 9, 2020 " class="align-text-top noRightClick twitterSection" data="
Thank you audience for making our film a major milestone that will be celebrated for as long as Indian cinema is alive. ❤️
Jai Maahishmathi! ✊🏻 pic.twitter.com/Va86ehbA1G
">It's heartening to see that even after 5 years, India is hailing #Baahubali and #5YearsForBaahubaliRoar is a top trend in India! 🔥
— Baahubali (@BaahubaliMovie) July 9, 2020
Thank you audience for making our film a major milestone that will be celebrated for as long as Indian cinema is alive. ❤️
Jai Maahishmathi! ✊🏻 pic.twitter.com/Va86ehbA1GIt's heartening to see that even after 5 years, India is hailing #Baahubali and #5YearsForBaahubaliRoar is a top trend in India! 🔥
— Baahubali (@BaahubaliMovie) July 9, 2020
Thank you audience for making our film a major milestone that will be celebrated for as long as Indian cinema is alive. ❤️
Jai Maahishmathi! ✊🏻 pic.twitter.com/Va86ehbA1G
-
One hell of a ride!! @BaahubaliMovie ! https://t.co/Kq6g9NwWoz
— Shobu Yarlagadda (@Shobu_) July 6, 2020 " class="align-text-top noRightClick twitterSection" data="
">One hell of a ride!! @BaahubaliMovie ! https://t.co/Kq6g9NwWoz
— Shobu Yarlagadda (@Shobu_) July 6, 2020One hell of a ride!! @BaahubaliMovie ! https://t.co/Kq6g9NwWoz
— Shobu Yarlagadda (@Shobu_) July 6, 2020
2015 ജൂലായ് പത്തിനായിരുന്നു 'ബാഹുബലി ദി ബിഗ്നിങ്' എന്ന പേരിൽ ബാഹുബലിയുടെ ആദ്യ ഭാഗം റിലീസ് ചെയ്ത്. ഭാഷയുടെ അതിരുകള്‍ ഭേദിച്ച് തെലുങ്ക് ചിത്രം ഇന്ത്യയൊട്ടാകെയും ലോകം മുഴുവനും ആഘോഷിക്കപ്പെടുകയും വലിയ ഹിറ്റാവുകയും ചെയ്തു. പ്രഭാസ്, റാണാ ദഗ്ഗുബട്ടി, സത്യരാജ്, അനുഷ്ക, തമന്ന, രമ്യ കൃഷ്ണൻ, നാസർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിരുന്നത്. പ്രഭാസ് എന്ന നടന് പ്രശസ്തിയുടെ കൊടുമുടി കയറിയതും ബാഹുബലി എന്ന ഒറ്റ ചിത്രത്തിലെ പ്രകടനത്തിലൂടെയാണ്. ബാഹുബലി അന്താരാഷ്ട്ര തലത്തിൽ തന്നെ തെലുങ്ക് സിനിമക്ക് വലിയ മാർക്കറ്റ് ഉണ്ടാക്കാന്‍ സഹായിച്ചുവെന്ന് പറയാതിരിക്കാനാകില്ല.
- " class="align-text-top noRightClick twitterSection" data="">
ബാഹുബലി ഒരു മായാജാലമായിരുന്നു.... ഇന്ത്യൻ സിനിമയുടെ സർവ്വകാല കളക്ഷൻ റെക്കോഡുകൾ മറികടന്നാണ് തെലുങ്ക്, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിൽ ചിത്രം ലോകം മുഴുവൻ എത്തിയത്. 180 കോടി മുതൽ മുടക്കിൽ ഒരുക്കിയ ചിത്രം നേടിയത് 700 കോടിയോളം ബോക്സോഫീസ് കളക്ഷനാണ്. ബിഗ് ബജറ്റ് സിനിമകളുടെ കൂട്ടത്തിൽ ഒന്നാമനെന്ന വിശേഷണത്തോടെയായിരുന്നു 2015ൽ ബാഹുബലിയുടെ ആദ്യ ഭാഗം റിലീസാകുന്നത്. അന്നേ വരെയും ഇന്ത്യൻ സിനിമകളിൽ എവിടെയും കണ്ടിട്ടില്ലാത്ത ഒരു കഥാ പശ്ചാത്തലത്തിൽ ഒരു പിടി ശക്തമായ കഥാപാത്രങ്ങളെ ഗ്രാഫിക്സ് സാങ്കേതിക വിദ്യയുടെ പിന്തുണയോടെ മികവുറ്റ രീതിയിൽ അവതരിപ്പിച്ചുകൊണ്ട് 'ബാഹുബലി' യെ പ്രേക്ഷക ഹൃദയങ്ങളിൽ പ്രതിഷ്ഠിക്കാൻ സംവിധായകൻ എസ്.എസ് രാജമൗലിക്ക് കഴിഞ്ഞു.
- " class="align-text-top noRightClick twitterSection" data="
">
കട്ടപ്പ ബാഹുബലിയെ എന്തിന് കൊന്നു എന്നതിന്റെ ഉത്തരത്തെക്കാൾ കട്ടപ്പ ബാഹുബലിയെ കൊല്ലാനുണ്ടായ സാഹചര്യങ്ങളുടെ അവതരണ രീതി എങ്ങിനെയായിരിക്കും എന്നതായിരുന്നു ആകാംക്ഷയോടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കാന്‍ ഇടയാക്കിയ പ്രധാന കാര്യം. ബാഹുബലി രണ്ടാം ഭാഗത്തിനും മികച്ച സ്വീകാര്യത ലഭിച്ചു. ബാഹുബലിയുടെ അഞ്ചാം വാർഷികത്തിൽ ഫീലിങ് നൊസ്റ്റാൾജിക് എന്ന് കുറിച്ച് സെറ്റിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും പങ്കുവെച്ചിട്ടുണ്ട് നടൻ പ്രഭാസ്. ഇങ്ങനെയൊരു ചിത്രം തനിക്ക് തന്നതിന് സംവിധായകൻ രാജമൗലിയോടും മറ്റുള്ളവരോടുമുള്ള നന്ദിയും പ്രഭാസ് ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തില്‍ വില്ലനായി എത്തിയ റാണാ ദഗുബാട്ടിയും ബാഹുബലി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയതിലെ സന്തോഷം അറിയിച്ചിട്ടുണ്ട്. ബാഹുബലി തന്റെ ജീവിതത്തിലെ ഏറ്റവും കാഠിന്യമേറിയ ദിവസമായിരുന്നു എന്നാണ് നിര്‍മാതാവ് ഷോബു യര്‍ലഗഡ്ഡ ട്വിറ്ററിൽ കുറിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ബാഹുബലി തരംഗമാണ്.