പശ്ചിമബംഗാള്‍: കൊവിഡിൽ അടച്ചിട്ട തിയേറ്ററുകൾ തുറക്കാനുള്ള തീരുമാനവുമായി ബംഗാൾ സർക്കാർ. സിനിമാ പ്രദർശനശാലകളും നൃത്തം, നാടകം പോലുള്ള കലാരൂപങ്ങളുടെ പ്രദർശനങ്ങളും കാഴ്‌ചക്കാരെ പരിമിതപ്പെടുത്തി അടുത്ത മാസം ഒന്നാം തിയതി മുതൽ പുനരാംരംഭിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം. ദുര്‍ഗ പൂജ ആഘോഷങ്ങൾക്ക് മുന്നോടിയായി സിനിമ, നാടകം, സംഗീതം, നൃത്തം, മാജിക് ഷോ എന്നിവ ആരംഭിക്കും. അമ്പതോ അതിൽ കുറവോ ആളുകളെ മാത്രം ഉൾക്കൊള്ളിച്ചായിരിക്കും പ്രദർശനങ്ങളെന്നും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജി ട്വിറ്ററിലൂടെ അറിയിച്ചു.
-
To return to normalcy, Jatras, Plays, OATs, Cinemas & all musical, dance, recital & magic shows shall be allowed to function with 50 participants or less from 1 Oct, subject to adherence to physical distancing norms, wearing of masks & compliance to precautionary protocols.
— Mamata Banerjee (@MamataOfficial) September 26, 2020 " class="align-text-top noRightClick twitterSection" data="
">To return to normalcy, Jatras, Plays, OATs, Cinemas & all musical, dance, recital & magic shows shall be allowed to function with 50 participants or less from 1 Oct, subject to adherence to physical distancing norms, wearing of masks & compliance to precautionary protocols.
— Mamata Banerjee (@MamataOfficial) September 26, 2020To return to normalcy, Jatras, Plays, OATs, Cinemas & all musical, dance, recital & magic shows shall be allowed to function with 50 participants or less from 1 Oct, subject to adherence to physical distancing norms, wearing of masks & compliance to precautionary protocols.
— Mamata Banerjee (@MamataOfficial) September 26, 2020
തിയേറ്ററുകളും മാളുകളും തുറക്കാനുള്ള കേന്ദ്രസർക്കാരിന്‍റെ തീരുമാനം വരുന്നതിന് മുന്നോടിയായാണ് നിയന്ത്രണങ്ങളോടെ തിയേറ്ററുകൾ തുറന്നുപ്രവർത്തിക്കാൻ പശ്ചിമ ബംഗാൾ സർക്കാർ നിശ്ചയിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഇതോടെ, കൊവിഡ് പ്രതിസന്ധിയിൽ അടച്ചുപൂട്ടിയ തിയേറ്ററുകള്‍ ആറ് മാസത്തിന് ശേഷം ആദ്യമായി തുറക്കുന്ന സംസ്ഥാനവും ബംഗാൾ തന്നെയാണ്.