ETV Bharat / sitara

സൈബര്‍ ആങ്ങളമാര്‍ക്ക് മറുപടിയുമായി അനശ്വര രാജന്‍ - അനശ്വര രാജന്‍

സൈബര്‍ ബുള്ളികള്‍ക്ക് കൃത്യമായ മറുപടി അനശ്വര നല്‍കിയതോടെ നിരവധി പേരാണ് യുവനടിക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയത്

answara rajan  anaswara rajan replay for cyber bullying  സൈബര്‍ ആങ്ങളമാര്‍ക്ക് മറുപടിയുമായി അനശ്വര രാജന്‍  അനശ്വര രാജന്‍  അനശ്വര രാജന്‍ ഫേസ്ബുക്ക് പോസ്റ്റ്
സൈബര്‍ ആങ്ങളമാര്‍ക്ക് മറുപടിയുമായി അനശ്വര രാജന്‍
author img

By

Published : Sep 14, 2020, 1:50 PM IST

യുവനടി അനശ്വര രാജന്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് നേരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണുണ്ടായത്. ഒരു കൂട്ടം ആളുകള്‍ അശ്ലീല കമന്‍റുകളും അധിക്ഷേപങ്ങളും പോസ്റ്റിന് നേരെ അഴിച്ചുവിട്ടു. ഇപ്പോള്‍ ഇന്നലെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ പങ്കെടുത്ത സൈബര്‍ ആങ്ങളമാര്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടി അതേവേഷത്തിലുള്ള ബാക്കി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കൂടി പങ്കുവെച്ചുകൊണ്ട് അനശ്വര നല്‍കിയിരിക്കുകയാണ്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് അനശ്വര ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തിയെന്നായിരുന്നു പ്രധാന ആരോപണം. 'ഞാന്‍ എന്ത് ചെയ്യുന്നുവെന്നോര്‍ത്ത് വിഷമിക്കേണ്ടെന്നും നിങ്ങള്‍ ചെയ്യുന്നത് എന്താണെന്ന് ചിന്തിക്കാനുമാണ്' താരം മറുപടിയായി പറഞ്ഞത്. അനശ്വരയുടെ വേഷം നമ്മുടെ സംസ്കാരത്തിന് ചേരുന്നതല്ലെന്നടക്കമുള്ള കമന്‍റുകളായിരുന്നു ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് താഴെ വന്ന ചില കമന്‍റുകള്‍. സൈബര്‍ ബുള്ളികള്‍ക്ക് കൃത്യമായ മറുപടി അനശ്വര നല്‍കിയതോടെ നിരവധി പേരാണ് യുവനടിക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.