അമിത് ചക്കാലക്കല്‍ നായകനാകുന്ന 'യുവം' റിലീസിനെത്തുന്നു. തിയേറ്ററുകൾ വീണ്ടും പ്രവർത്തനമാരംഭിക്കുന്ന പശ്ചാത്തലത്തിൽ അടുത്ത മാസം ചിത്രം പ്രദർശനത്തിന് എത്തുമെന്ന് അമിത് ചക്കാലക്കൽ ഫേസ്‌ബുക്കിലൂടെ അറിയിച്ചു. ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രന്‍, നിര്‍മല്‍ പാലാഴി എന്നിവരാണ് യുവത്തിലെ മറ്റ് പ്രധാന താരങ്ങൾ.
നേരത്തെ ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ ടീസറും ഗംഭീര പ്രതികരണം നേടിയിരുന്നു. പിങ്കു പീറ്റര്‍ സംവിധാനം ചെയ്യുന്ന യുവം വ്യത്യസ്‌തമായ പ്രമേയത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്നായിരുന്നു ടീസറിൽ സൂചിപ്പിച്ചത്. ഗോപി സുന്ദര്‍ ആണ് സംഗീതസംവിധായകൻ. ബി.കെ ഹരിനാരായണൻ യുവത്തിലെ ഗാനരചന നിർവഹിക്കുന്നു.
-
Only in theatres, for you all 🙏❤️
Posted by Amith Chakalakkal on Saturday, 2 January 2021
Only in theatres, for you all 🙏❤️
Posted by Amith Chakalakkal on Saturday, 2 January 2021
Only in theatres, for you all 🙏❤️
Posted by Amith Chakalakkal on Saturday, 2 January 2021