തെലുങ്കില്‍ നിര്‍മിച്ച ചിത്രങ്ങള്‍ മൊഴിമാറ്റി മലയാളത്തില്‍ പ്രദര്‍ശനം ആരംഭിച്ചിട്ട് നാളുകള്‍ ഏറെയായി. നിരവധി ചിത്രങ്ങള്‍ ഇതിനോടകം പ്രദര്‍ശനത്തിനും എത്തി. എങ്കിലും മലയാളികള്‍ക്ക് അന്നും ഇന്നും ഇഷ്ടം അല്ലു അര്‍ജുന്‍ എന്ന നടനോടാണ്. ആര്യയും ആര്യ 2ഉം ബണ്ണിയും ഹാപ്പിയും കാണാത്ത മലയാളികള്‍ ചുരുക്കമായിരിക്കും.
- " class="align-text-top noRightClick twitterSection" data="">
അടുത്തിടെ പുറത്തിറങ്ങിയ അല്ലു അര്‍ജുന്‍റെ പുതിയ ചിത്രം അല വൈകുണ്ഡപുര മുലുവിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍. 'സാമജവരഗമന' എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബില്‍ റിലീസ് ചെയ്ത് മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ നാല് ലക്ഷത്തിലധികം ആളുകള്‍ പാട്ട് കണ്ട് കഴിഞ്ഞു. അല്ലു അര്‍ജുന്‍റെ മനോഹരമായ ഡാന്‍സും പ്രണയവുമെല്ലാം കലര്‍ത്തിയാണ് വീഡിയോ ഗാനം ചിത്രീകരിച്ചിരിക്കുന്നത്.
ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ പൂജ ഹെഗ്‌ഡെയാണ് നായിക. റിലീസ് ചെയ്ത് 10 ദിവസം കൊണ്ട് 220 കോടിയായിരുന്നു ചിത്രം നേടിയത്. ജയറാം, തബു, സുശാന്ത്, നവദീപ്, സത്യരാജ്, സുനില്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മലയാളത്തിലെ യുവതാരം ഗോവിന്ദ് പത്മസൂര്യയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്. അല്ലുവിന്‍റെയും തിവിക്രത്തിന്‍റെയും ഒരുമിച്ചുള്ള മൂന്നാമത്തെ സിനിമയാണിത്.