ETV Bharat / sitara

അസാധ്യ മെയ്‌വഴക്കത്തോടെ വാമിഖ ഖബ്ബി, ഡാന്‍സ് വീഡിയോ കാണാം - actress Wamiqa Gabbi dance

അതിമനോഹരമായ ഒരു ഡാന്‍സ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് വാമിഖ. കറുത്ത ഷോര്‍ട്‌സും ടോപ്പും ജാക്കറ്റും അണിഞ്ഞ വമിഖ ഒരു ഇംഗ്ലീഷ് ഗാനത്തിനാണ് ചുവട് വെച്ചിരിക്കുന്നത്

actress Wamiqa Gabbi latest instagram post  വാമിഖ ഖബ്ബി ഡാന്‍സ് വീഡിയോ  actress Wamiqa Gabbi  actress Wamiqa Gabbi dance  വാമിഖ ഖബ്ബി ഡാന്‍സ്
അസാധ്യ മെയ്‌വഴക്കത്തോടെ വാമിഖ ഖബ്ബി, ഡാന്‍സ് വീഡിയോ കാണാം
author img

By

Published : Aug 16, 2020, 4:59 PM IST

ഗോദ എന്ന ബേസില്‍ ജോസഫ് ചിത്രത്തിലൂടെ മലയാളിക്ക് സുപരിചിതയായ നടിയാണ് പഞ്ചാബി സുന്ദരി വാമിഖ ഖബ്ബി. അതിഥി സിംഗ് എന്ന ഗുസ്തിക്കാരിയായ പെണ്‍കുട്ടിയുടെ റോള്‍ അതിമനോഹരമായി അവതരിപ്പിച്ച വാമിഖ പിന്നീട് പൃഥ്വിരാജിനൊപ്പം നയനിലും അഭിനയിച്ചിരുന്നു. ഈ കൊവിഡ് കാലഘട്ടത്തില്‍ ഫോട്ടോഷൂട്ട് തിരക്കിലാണ് വാമിഖ. നാടന്‍ ലുക്കിലും ഗ്ലാമര്‍ ലുക്കിലും മോഡേണ്‍ ലുക്കിലുമുള്ള വാമിഖയുടെ ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇപ്പോള്‍ അതിമനോഹരമായ ഒരു ഡാന്‍സ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് വാമിഖ. കറുത്ത ഷോര്‍ട്‌സും ടോപ്പും ജാക്കറ്റും അണിഞ്ഞ വാമിഖ ഇംഗ്ലീഷ് ഗാനത്തിനാണ് ചുവട് വെച്ചിരിക്കുന്നത്. അതി ചടുലമാണ് വാമിഖയുടെ ഓരോ മൂവും. കുറേക്കൂടി മികച്ച രീതിയില്‍ ചെയ്യാമായിരുന്നു എന്ന് താരം വീഡിയോയോടൊപ്പം കുറിച്ചിട്ടുണ്ട്. 15 ദിവസത്തിനുള്ളില്‍ ശരീരഭാരം കുറയ്ക്കാനായതിന്‍റെ സന്തോഷവും ഡാന്‍സ് വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ വാമിഖ പ്രകടിപ്പിച്ചിട്ടുണ്ട്. പത്തര ലക്ഷം ഫോളോവേഴ്‌സ് ഉള്ള ഇന്‍സ്റ്റാഗ്രാം പേജാണ് വാമിഖയുടേത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.