തെന്നിന്ത്യന്‍ നടി മേഘ്ന രാജിനെയും കുഞ്ഞിനെയും സന്ദര്‍ശിച്ച് നടന്‍ ഇന്ദ്രജിത്ത്. ഏറെ നാളുകള്‍ക്ക് ശേഷം ഇന്ദ്രജിത്തിനെ വീണ്ടും കണ്ട സന്തോഷം മേഘ്നയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. 'ഒരുപാട് കാലങ്ങള്‍ക്ക് ശേഷം നമ്മള്‍ വീണ്ടും കണ്ടു ഇന്ദ്രൂ.... ജൂനിയര്‍ ചിരുവിന് നിങ്ങളുടെ കൂട്ട് ഇഷ്ടമായി ഉടന്‍ തന്നെ പൂര്‍ണിമയെയും കാണാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു' മേഘ്ന കുറിച്ചു. ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ നഷ്ടം മകനൊപ്പമുള്ള നിമിഷങ്ങളിലൂടെയാണ് മേഘ്ന മറികടന്ന് കൊണ്ടിരിക്കുന്നത്. അടുത്തിടെ കുഞ്ഞിനൊപ്പമുള്ള ചിത്രം മേഘ്ന പങ്കുവെച്ചിരുന്നു. ഫെബ്രുവരി 14ന് അര്‍ധരാത്രിയാണ് ആദ്യത്തെ കണ്‍മണിയെ മേഘ്ന സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.
കഴിഞ്ഞ ജൂണ്‍ ഏഴിനായിരുന്നു മേഘ്നയുടെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത മരണം. ജൂനിയര്‍ ചീരുവെന്നാണ് മേഘ്ന-ചിരു ദമ്പതികളുടെ കുഞ്ഞിനെ സ്നേഹത്തോടെ ആരാധകര്‍ വിളിക്കുന്നത്. ബേബി സി എന്നാണ് മേഘ്ന മകനെ വിളിക്കുന്നത്. ഒക്ടോബര്‍ 22 ആണ് മേഘ്ന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മേഘ്നയുെട കുറിപ്പ് മനോഹരമായ മറുപടി നടന്‍ ഇന്ദ്രജിത്തും നല്‍കിയിട്ടുണ്ട്. 'ഹേ മെഹു... ഒരുപാട് വർഷങ്ങൾക്ക് ശേഷം നിങ്ങളെ കണ്ടുമുട്ടിയത് മനോഹരമായിരുന്നു. ഉടൻ തന്നെ വീണ്ടും കാണാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിശയകരമായ ആ ഭക്ഷണത്തിന് വളരെ നന്ദി.... ജൂനിയർ സി, മാതാപിതാക്കൾ എന്നിവരോട് സ്നേഹം.... ഒത്തിരി സ്നേഹം....' ഇന്ദ്രജിത്ത് കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
മാഡ് ഡാഡ്, ബ്യൂട്ടിഫുള്‍ തുടങ്ങിയ സിനിമകളിലൂടെ മലയാളക്കരയ്‌ക്ക് പ്രിയപ്പെട്ട നടിയാണ് മേഘ്ന രാജ്. ജൂനിയര്‍ ചിരു പിറന്നപ്പോള്‍ താരങ്ങളായ നസ്രിയയും ഫഹദും മേഘ്നയെയും കുഞ്ഞിനെയും കാണാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു.