മലയാളികള്‍ക്ക് പ്രിയപ്പെട്ട നടി ഭാമയുടെയും ഭര്‍ത്താവ് അരുണിന്‍റെയും ആദ്യ വിഷുവായിരുന്നു കഴിഞ്ഞുപോയത്. ലോക്ക് ഡൗണ്‍ കാലത്തെ ലളിതമായ വിഷു ആഘോഷത്തിന്‍റെ ചിത്രം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ ഭാമ. ഭര്‍ത്താവ് അരുണിനോടൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചത്.
കഴിഞ്ഞ ജനുവരിയിലായിരുന്നു നടി ഭാമയും അരുണും വിവാഹിതരായത്. താരത്തിന്‍റെ വിവാഹത്തിന്‍റെയും റിസപ്ഷന്‍റെയുമെല്ലാം ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. വീട്ടുകാര്‍ ഉറപ്പിച്ച വിവാഹമായിരുന്നെങ്കിലും ഇപ്പോള്‍ പ്രണയത്തിന്‍റെ മൂഡിലാണ് തങ്ങളെന്നും വിവാഹം ഉറപ്പിച്ചതിന് ശേഷമുള്ള പ്രണയം സുന്ദരമാണെന്നും ഭാമ നേരത്തെ പറഞ്ഞിരുന്നു. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവിന്‍റെ സുഹൃത്തും സഹപാഠിയുമാണ് അരുണ്‍.
- " class="align-text-top noRightClick twitterSection" data="
">
2007ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ അഭിനയരംഗത്തേക്ക് എത്തുന്നത്. രണ്ടാമത്തെ ചിത്രം വിനയന്‍ സംവിധാനം ചെയ്ത 'ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന്‍' ആയിരുന്നു. സൈക്കിള്‍, ഇവര്‍ വിവാഹിതരായാല്‍, ജനപ്രിയന്‍, സെവന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ ഭാമ നായികയായിട്ടുണ്ട്. 2016ല്‍ റിലീസ് ചെയ്ത മറുപടിയാണ് അവസാനം റിലീസ് ചെയ്ത മലയാളചിത്രം. തമിഴ്, തെലുങ്ക്, കന്നഡ, എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷ ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്.