ടൊവിനോ തോമസ് നായകനാകുന്ന പുതിയ സിനിമ വരവിന്‍റെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്‌തു. നടന്‍ മോഹന്‍ലാലിന്‍റെ സോഷ്യല്‍മീഡിയ പേജുകള്‍ വഴിയാണ് പോസ്റ്റര്‍ റിലീസ് ചെയ്‌തത്. കാല്‍ചിലമ്പണിഞ്ഞ് പാതിരാത്രിയില്‍ കമുകിന് മുകളില്‍ കള്ളനെപോലെ ഇരിക്കുന്ന ടൊവിനോയാണ് ഫസ്റ്റ്ലുക്കിലുള്ളത്. കൂടാതെ തീ പന്തങ്ങളുമായി നില്‍ക്കുന്ന ജനക്കൂട്ടത്തെയും പോസ്റ്ററില്‍ കാണാം. ഗോദ, തിര എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്ന രാകേഷ് മണ്ടോടിയാണ് വരവിന്‍റെ സംവിധായകയന്‍. സംവിധായകനായുള്ള രാകേഷിന്‍റെ അരങ്ങേറ്റം കൂടിയാണ് വരവിലൂടെ സംഭവിക്കാന്‍ പോകുന്നത്.
- " class="align-text-top noRightClick twitterSection" data="
">
പതിയറ എന്‍റര്‍ടെയ്‌ന്‍മെന്‍റ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറില്‍ പ്രദീപ് കുമാര്‍ പതിയറയാണ് ചിത്രം നിര്‍മിക്കുന്നത്. രാകേഷ് മണ്ടോടിയോടൊപ്പം സരേഷ് മലയന്‍കണ്ടി, ഗാന രചയിതാവ് മനു മഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിശ്വജിത് ഒടുക്കത്തിലാണ് വരവിന് ക്യാമറ ചലിപ്പിക്കുന്നത്. തെലുങ്ക്, തമിഴ് ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഗീത സംവിധായകന്‍ ഗുണ ബാലസുബ്രമണ്യമാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. പ്രമുഖ പ്രൊഡക്ഷന്‍, ഡിസ്ട്രിബ്യൂഷന്‍ കമ്പനി കലാസംഘം ഫിലിംസാണ് ചിത്രത്തിന്‍റെ വിതരണം. ഈ വര്‍ഷം അവസാനത്തോടെ വരവിന്‍റെ ചിത്രീകരണം ആരംഭിക്കും. ചിത്രം ഇപ്പോള്‍ പ്രീ-പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.