ETV Bharat / sitara

അതിശയിപ്പിക്കുന്ന തരത്തില്‍ മസിലുപെരുപ്പിച്ച് ടൊവിനോ; വിട്ടുകൊടുക്കാതെ അജു വര്‍ഗീസും - actor tovino thomas

ബോഡിബില്‍ഡറാണോയെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ടൊവിനോ തോമസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഒപ്പം വര്‍ക്കൗട്ടിന്‍റെ ദൃശ്യങ്ങളടങ്ങിയ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്

actor tovino thomas latest body building videos and photos  അജു വര്‍ഗീസ്  യുവനടന്‍ ടൊവിനോ തോമസ്  യുവനടന്‍ ടൊവിനോ തോമസ് ബോഡി ബില്‍ഡിങ്  actor tovino thomas  tovino thomas latest body building videos
അതിശയിപ്പിക്കുന്ന തരത്തില്‍ മസിലുപെരുപ്പിച്ച് ടൊവിനോ, ഒട്ടും വിട്ടുകൊടുക്കാതെ അജു വര്‍ഗീസ്
author img

By

Published : Aug 29, 2020, 4:16 PM IST

കൊവിഡ് കാലത്ത് വിശ്രമത്തിലാണ് സിനിമാ താരങ്ങളെല്ലാം. ഷൂട്ടിങുകള്‍ പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നേയുള്ളൂ. എന്നാല്‍ വിശ്രമവേളകള്‍ വര്‍ക്കൗട്ടിനായാണ് യുവനടന്‍ ടൊവിനോ തോമസ് ചെലവഴിച്ചത്. കഴിഞ്ഞ ദിവസം അച്ഛനോടൊപ്പം വര്‍ക്കൗട്ട് നടത്തുന്ന ഫോട്ടോകള്‍ ടൊവിനോ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ വര്‍ക്കൗട്ട് ചെയ്ത് മസില്‍ പെരുപ്പിച്ച് ഒരു ബോഡി ബില്‍ഡറെ പോലെ നില്‍ക്കുന്ന ചിത്രമാണ് ടൊവിനോ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രം ആരാധകരെയടക്കം എല്ലാവരെയും അതിശയിപ്പിച്ചു. ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ചിത്രമായിരുന്നു ടൊവിനോ പങ്കുവെച്ചത്. കട്ട ബോഡിയുമായി നില്‍ക്കുന്ന ടൊവിനോയുടെ ഫോട്ടോക്ക് അജു വര്‍ഗീസ് നല്‍കിയ കമന്‍റ് 'നമിച്ചു'വെന്നാണ്. പിന്നാലെ അജു വര്‍ഗീസ് മറ്റൊരു ബോഡി ബില്‍ഡറുടെ ശരീരത്തില്‍ അജുവിന്‍റെ തല വെട്ടിയൊട്ടിച്ച് രസകരമായ കുറിപ്പോട് കൂടിയ ഒരു പോസ്റ്റും പങ്കുവെച്ചിരുന്നു. രണ്ടുമിപ്പോള്‍ വൈറലാണ്.

  • " class="align-text-top noRightClick twitterSection" data="">

അജുവിന്‍റെ എഡിറ്റ് ചെയ്ത ചിത്രത്തിന് താഴെ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് ചോദിച്ചുകൊണ്ടാണ് ഒരു ആരാധകന്‍ എത്തിയത്. ആ ചങ്ങല കാലില്‍ കെട്ടാന്‍ പറ്റോ, നല്ലതാ എന്നാണ് സുഹൃത്തും നടനുമായ ഷറഫുദ്ദീന്‍ കുറിച്ചത്. ഷറഫുദ്ദീന് പുറമെ ദുര്‍ഗ കൃഷ്ണ, റീനു മാത്യൂസ് തുടങ്ങിയവരും അജു വര്‍ഗീസിന്‍റെ ചിത്രത്തിന് താഴെ കമന്‍റുകളുമായി എത്തിയിരുന്നു. അതേസമയം തന്‍റെ വര്‍ക്കൗട്ട് ചിത്രത്തോടൊപ്പം സൈക്കിളിങ്ങിന്‍റെയും വര്‍ക്കൗട്ടിന്‍റെയും ഒരു വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ ടൊവിനോ തോമസ് പങ്കുവെച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.