ലോക്ക് ഡൗണ്‍, കൊവിഡ് കാലത്ത് വെറുതെ ഇരുന്ന് സമയം പാഴാക്കാതെ ശരീരത്തിന്‍റെ ഫിറ്റ്നസ് ശ്രദ്ധിക്കുന്നതിനാണ് മലയാളത്തിലെ നടീനടന്മാര്‍ പ്രാധാന്യം നല്‍കിയത്. കഠിനമായ വര്‍ക്കൗട്ടിലൂടെ സിക്സ്പാക്ക് രൂപപ്പെടുത്തിയതിന്‍റെയും മസില്‍ പെരുപ്പിച്ചതിന്‍റെയും ചിത്രങ്ങള്‍ താരങ്ങള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ട്രെന്‍റിങാകുന്നത് ബോക്സര്‍ ലുക്കില്‍ നില്‍ക്കുന്ന ടൊവിനോയുടെയും വര്‍ക്കൗട്ടിലൂടെ മെലിഞ്ഞ് മസില്‍പെരുപ്പിച്ച ജയറാമിന്‍റെയും പുതിയ ചിത്രങ്ങളാണ്. ഇരുവരുടെയും ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു.
ഒരു ഫോട്ടോഷൂട്ടിന്‍റെ ഭാഗമായി പകര്‍ത്തിയ ചിത്രങ്ങളാണ് ടൊവിനോ പങ്കുവെച്ചിരിക്കുന്നത്. സിക്സ് പാക്ക് ലുക്കില്‍ പഞ്ചിംഗ് പ്രാക്ടീസ് നടത്തുകയാണ് ഫോട്ടോയില്‍ ടൊവിനോ. താരത്തിന്‍റെ ശരീരഭംഗി വ്യക്തമാക്കുന്ന തരത്തിലുള്ള ലൈറ്റിങ്ങിലാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. ഛായാഗ്രാഹകന്‍ ജോമോന്‍.ടി.ജോണാണ് ചിത്രത്തിന് പിന്നില്‍. എന്തായാലും ആരാധകരുടെ കയ്യടി നേടുകയാണ് ചിത്രം. മലയാള സിനിമയുടെ മസില്‍മാനാണ് ടൊവിനോ എന്നാണ് ആരാധകര്‍ പറയുന്നത്. വര്‍ക്കൗട്ട് നടത്തുന്ന നിരവധി ചിത്രങ്ങളും വീഡിയോകളും മുമ്പും ടൊവിനോ പങ്കുവെച്ചിരുന്നു.
- " class="align-text-top noRightClick twitterSection" data="">
കാളിദാസ് ജയറാമാണ് അച്ഛന്‍ ജയറാമിന്‍റെ പുതിയ ലുക്ക് ആരാധാകര്‍ക്കായി പങ്കുവെച്ചത്. മെലിഞ്ഞ് ഫിറ്റ് ബോഡിയുമായി നില്‍ക്കുന്ന ജയറാമിന്‍റെ ഫോട്ടോയ്ക്ക് കമന്‍റ് മഴയാണ്. 'നിങ്ങളുടെ ഒഴിവ് കഴിവുകളേക്കാള്‍ ശക്തനായിരിക്കുക. ഈ മനുഷ്യന്‍ ഇപ്പോഴും എല്ലാ ദിവസവും രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് വര്‍ക്ക് ഔട്ട് ചെയ്യുന്നു. അദ്ദേഹത്തിന്‍റെ പ്രായത്തില്‍ അദ്ദേഹം നില്‍ക്കുന്നതിന്‍റെ പകുതിയെങ്കിലും എത്താനായാല്‍ ഞാന്‍ സ്വയം ഭാഗ്യവാനായി കരുതും' ചിത്രം പങ്കുവച്ചുകൊണ്ട് കാളിദാസ് കുറിച്ചു. രമേഷ് പിഷാരടി, വിജയ് യേശുദാസ് തുടങ്ങിയവരും കമന്‍റുകളുമായി എത്തിയിരുന്നു. 'ഈ ചുള്ളന്‍ ചെക്കന് എത്ര ലൈക്കെ'ന്നാണ് ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് സംവിധായകന്‍ ഒമര്‍ ലുലു കുറിച്ചത്. നേരത്തെ മമ്മൂട്ടിയുടെ വര്‍ക്കൗട്ടിന് ശേഷമുള്ള ചിത്രങ്ങള്‍ വലിയ തരംഗമായിരുന്നു. കൂടാതെ നടി പാര്‍വതി തിരുവോത്ത്, പൃഥ്വിരാജ് തുടങ്ങിയവരും വര്‍ക്കൗട്ട് നടത്തുന്ന വീഡിയോകളും ചിത്രങ്ങളും പങ്കുവെക്കാറുണ്ട്.
- " class="align-text-top noRightClick twitterSection" data="
">