നടനും നിര്‍മാതാവുമായ സിജു വില്‍സണിനും ഭാര്യ ശ്രുതി വിജയനും ഇക്കഴിഞ്ഞ മെയ്യിലാണ് ആദ്യ കണ്‍മണി ജനിച്ചത്. പേമാരിയോടൊപ്പം ജീവിതത്തിലേക്ക് വന്ന സന്തോഷത്തെ കുറിച്ച് വാചാലനായി സിജു കുറിപ്പും പങ്കുവെച്ചിരുന്നു. ഇപ്പോള്‍ മകളുടെ പേരിടല്‍ ചടങ്ങിന്‍റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് താരം.
- " class="align-text-top noRightClick twitterSection" data="">
മെഹര്‍ സിജു വില്‍സണ്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഒരു മാസം മാത്രം പ്രായമായ മകള്‍ക്കായി പട്ടുപാവാടയും ബ്ലസും തുന്നി തന്ന ലില്‍ വാസ്റ്റര്‍ ടീമിനും സിജു സോഷ്യല്‍മീഡിയ വഴി നന്ദി അറിയിച്ചിട്ടുണ്ട്. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും സിജു പങ്കുവെച്ചു.
'ഞങ്ങളുടെ ജീവിതത്തിലെ പുതിയ പ്രണയം, ഞങ്ങളുടെ ഡാര്‍ലിങ്... 'മെഹര്‍ സിജു വില്‍സണ്‍'. എല്ലാവരോടും മെഹര്‍ ഹായ് പറയുന്നു.... ഞങ്ങളുടെ ഡാര്‍ലിങിനായി ഈ മനോഹരമായ ഭംഗിയുള്ള വസ്ത്രം രൂപകല്‍പ്പന ചെയ്‌തതിന് ലില്‍ വാസ്റ്റര്‍ നന്ദി. ഞങ്ങള്‍ക്ക് ഇത് ഇഷ്ടപ്പെട്ടു' സിജു വില്‍സണ്‍ കുറിച്ചു.
2017ലായിരുന്നു സിജു വില്‍സണും ശ്രുതിയും വിവാഹിതരായത്. ഹിന്ദു-ക്രിസ്ത്യന്‍ ആചാര പ്രകാരമുളള വിവാഹമായിരുന്നു. ഭാര്യക്കൊപ്പമുളള സന്തോഷ നിമിഷങ്ങള്‍ ഇടയ്ക്കിടെ സിജു വില്‍സണ്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്.
സിജു വില്‍സണിന്‍റെ വരാനിരിക്കുന്ന സിനിമകള്‍
നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് സിജു വില്‍സണ്‍. സഹനടനായി കരിയര്‍ തുടങ്ങിയ താരം ഹാപ്പി വെഡ്ഡിംങ് എന്ന ചിത്രത്തിലൂടെയാണ് നായകനായി തിളങ്ങിയത്. ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ് സിജു വില്‍സന്. ഒപ്പം വാസന്തി എന്ന ചിത്രത്തിലൂടെ നിര്‍മാതാവിന്‍റെ വേഷത്തിലും സിജു എത്തിയിരുന്നു.
വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ട് ഉള്‍പ്പെടെയുളള സിനിമകള്‍ നടന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അടുത്തിടെ പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം നടന്‍ പുറത്തുവിട്ടിരുന്നു. ജനങ്ങളുടെ ഇടയിലേക്ക് കുതിരപ്പുറത്ത് വരുന്ന സിജു വില്‍സണിന്‍റെ ചിത്രങ്ങളാണ് പുറത്തുവന്നത്.
Also read: രജനികാന്ത് അമേരിക്കയിലേക്ക്, യാത്ര ചാർട്ടേഡ് വിമാനത്തില്‍
സിനിമയ്ക്കായി കുതിരസവാരിയും കളരിപ്പയറ്റും നടന്‍ പരിശീലിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ചരിത്ര പുരുഷന്‍ ആറാട്ടുപുഴ വേലായുധ പണിക്കരായാണ് സിജു എത്തുന്നത്.