താരപുത്രി മീനാക്ഷി ദിലീപിന്‍റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എന്നും ആകാംഷയാണ്. തന്‍റെ ആരാധകര്‍ക്കായി ഇപ്പോള്‍ മനോഹരമായി നൃത്തം ചെയ്യുന്ന ഒരു വീഡിയോ എടുത്ത് പങ്കുവെച്ചിരിക്കുകയാണ് മീനാക്ഷി. രണ്‍വീര്‍ സിങ്-ദീപിക പദുകോണ്‍ ചിത്രം പദ്‌മാവതിലെ 'നേനോവാലെ' എന്ന് തുടങ്ങുന്ന ഗാനത്തിനാണ് മീനാക്ഷി ചുവടുവെച്ചിരിക്കുന്നത്. അസാമാന്യ മെയ്‌വഴക്കത്തോടെയും താളബോധത്തോടെയുമാണ് മീനാക്ഷി പാട്ടിനൊത്ത് ആടിയിരിക്കുന്നത്. അമ്മയുടെ നൃത്തം പോലെ മനോഹരമാണ് മകളുടേതുമെന്നാണ് താരപുത്രിയുടെ ആരാധകര്‍ കമന്‍റായി കുറിച്ചത്. മീനാക്ഷിയുടെ അടുത്ത സുഹൃത്ത് കൂടിയായ നാദിര്‍ഷായുടെ മകള്‍ ആയിഷയുടെ വിവാഹ ചടങ്ങുകളോട് അനുബന്ധിച്ച് നടന്ന പരിപാടികളിലും കൂട്ടുകാര്‍ക്കൊപ്പം മീനാക്ഷി മനോഹരമായി നൃത്തം ചെയ്യുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു. താരപുത്രിയുടെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും കാത്തിരിക്കുന്ന ആരാധകര്‍ നൃത്ത വീഡിയോയും ഏറ്റെടുത്ത് കഴിഞ്ഞു.
- " class="align-text-top noRightClick twitterSection" data="
">
Also read: ഫിറ്റ്‌നസ് ഫ്രീക്കായി റിമി, മസിലിന്‍റെ ചിത്രം ഏറ്റെടുത്ത് ആരാധകരും