ഹൃദയത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തുവിട്ട് സംവിധായകൻ വിനീത് ശ്രീനിവാസൻ. പ്രണവ് മോഹന്‍ലാല്‍, വിനീത് ശ്രീനിവാസന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഹൃദയം.
ഒരുപാട് കാരണങ്ങൾ കൊണ്ട് തന്‍റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സിനിമയാണിതെന്ന് വിനീത് ശ്രീനിവാസന്‍ മുൻപ് പറഞ്ഞിരുന്നു. വിനീത് സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ സിനിമയെന്ന സവിശേഷതയുമുണ്ട്.
പ്രണയവും കല്യാണിയും ഒരുമിച്ച് അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയാണ് ഹൃദയം. മരക്കാര്‍ അറബിക്കടലിന്‍റെ സിംഹമാണ് ആദ്യമായി പ്രണവ്-കല്യാണി ജോഡി ഒരുമിച്ച് അഭിനയിച്ച സിനിമ. കല്യാണിയുടെ മൂന്നാമത്തെ മലയാള ചിത്രവും പ്രണവ് നായകനാവുന്ന മൂന്നാമത്തെ സിനിമയുമാണ്.
![vineeth sreenivasan released new poster for his upcoming movie hridayam ഹൃദയത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തിറക്കി സംവിധായകൻ ഹൃദയം vineeth sreenivasan hridayam hridayam movie poster വിനീത് ശ്രീനിവാസൻ പ്രണവ് മോഹന്‍ലാല്‍ വിനീത് ശ്രീനിവാസന്‍ കല്യാണി പ്രിയദര്‍ശന്‍ ദർശന രാജേന്ദ്രൻ](https://etvbharatimages.akamaized.net/etvbharat/prod-images/12376969_hr.jpg)
നാൽപത് വർഷങ്ങൾക്ക് ശേഷം മെരിലാൻഡ് സിനിമാസ് തിരിച്ചെത്തുന്നുവെന്നതും ഹൃദയത്തിന്‍റെ പ്രത്യേകതയാണ്. മെരിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് സിനിമ നിർമിക്കുന്നത്. അജു വര്‍ഗീസ്, വിജയരാഘവന്‍, അരുണ്‍ കുര്യന്‍, ബൈജു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
Also Read: ക്യാപ്റ്റൻ അമേരിക്ക, സ്പൈഡർമാൻ ഉൾപ്പെടെയുള്ള മാർവൽ താരങ്ങളെ അൺഫോളോ ചെയ്ത് അയൺ മാൻ
പതിനഞ്ച് പാട്ടുകളാണ് ഹൃദയത്തിലുള്ളത്. ലോക സംഗീത ദിനത്തിൽ ചിത്രത്തിലെ ഗാനങ്ങളുടെ വിവരങ്ങളും അതിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചും സംവിധായകൻ വെളിപ്പെടുത്തിയിരുന്നു.
ചിത്രത്തിലെ നായികമാരിൽ ഒരാളായ ദർശന രാജേന്ദ്രൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവർ ഹൃദയത്തിലെ പാട്ടുകാരാകുന്നുണ്ട്. വിനീത് ശ്രീനിവാസന്‍റെ ഭാര്യ ദിവ്യ വിനീത് പിന്നണി ഗായികയായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട് സിനിമയ്ക്ക്.