സൗബിൻ ഷാഹിർ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ എം സി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘വികൃതി’യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. യുവതാരം ഫഹദ് ഫാസിലാണ് തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്.
- " class="align-text-top noRightClick twitterSection" data="">
കട്ട് 2 ക്രിയേറ്റ് പിക്‌ച്ചേഴ്‌സിന്‍റെ ബാനറില്‍ എ ഡി ശ്രീകുമാർ, ഗണേഷ് മേനോൻ, ലക്ഷ്മി വാര്യർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബാബുരാജ്, ഭഗത് മാനുവൽ, സുധി കോപ്പ, സുധീർ കരമന, മാമുക്കോയ, സുരഭി ലക്ഷ്മി, പൗളി വത്സൻ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അജീഷ് പി തോമസാണ് വികൃതിയുടെ കഥയും തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്. സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.
'കുട്ടൻ പിള്ളയുടെ ശിവരാത്രി'ക്ക് ശേഷം സുരാജ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും 'വികൃതി'ക്കുണ്ട്. ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന 'അമ്പിളി'യാണ് സൗബിൻ നായകനായി റിലീസിസിന് ഒരുങ്ങുന്ന പുതിയ ചിത്രം.