ഹൈദരാബാദ്: 2021 അവസാനിച്ച് പുതുവർഷത്തിലേക്ക് കടക്കുമ്പോൾ തെന്നിന്ത്യൻ താരസുന്ദരി സാമന്തയ്ക്ക് പങ്കുവയ്ക്കാനുള്ളത് അതിജീവനത്തിന്‍റെയും തിരിച്ചറിവുകളുടെയും കഥകൾ മാത്രം. പ്രൊഫഷണൽ രംഗത്ത് ഉയർന്ന നിലവാരം പുലർത്തിയതോടൊപ്പം തന്നെ സാമന്തയ്ക്ക് തന്‍റെ വ്യക്തിജീവിതത്തിൽ വലിയ തിരിച്ചടികളും വിമർശനങ്ങളും നേരിടേണ്ടിവന്ന വർഷം കൂടിയായിരുന്നു 2021.
Nagachaitanya and Samantha separation: വർഷങ്ങൾ നീണ്ട പ്രണയത്തിനും നാല് വർഷത്തെ വൈവാഹികബന്ധത്തിനും അവസാനം കുറിച്ചുകൊണ്ട് കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സാമന്തയും നാഗചൈതന്യയും വേർപിരിഞ്ഞത്. പിന്നാലെ താരത്തെ പിന്തുണച്ചുകൊണ്ടും വിമർശിച്ചുകൊണ്ടും നിരവധി ആരാധകർ രംഗത്തെത്തിയിരുന്നു. എന്നാലിപ്പോൾ വിവാഹമോചനം ഏൽപിച്ച ആഘാതത്തിൽ നിന്ന് തന്‍റെ ജീവിതത്തിലേക്ക് തിരിച്ചുവരുവാനുള്ള ശ്രമത്തിലാണ് സാമന്ത.
![samantha shares post on breaking free samantha last instagram post in 2021 on december 31 You must only cease your clinging post by samantha സാമന്ത പങ്കുവച്ച കുറിപ്പ് സമന്ത ഇൻസ്റ്റഗ്രാം പോസ്റ്റ് സമന്ത റുത്ത് പ്രഭു 2021 ഡിസംബർ 31 പോസ്റ്റ് മറ്റുള്ളവരെ പറ്റിച്ചേർന്ന് നിൽക്കാതിരിക്കുക സാമന്ത Nagachaitanya and Samantha separation Samanthas post on breaking free and ceasing clinging](https://etvbharatimages.akamaized.net/etvbharat/prod-images/14065026_hsj.jpg)
ALSO READ:Top ten box office movies : 2021ല്‍ തിയേറ്ററില്‍ തിളങ്ങിയ ഇന്ത്യന്‍ സിനിമകള്‍
Samantha's post on 'breaking free' and 'ceasing clinging': ഇപ്പോൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പാണ് ആരാധകർക്കിടയിൽ ഏറെ ചർച്ചയാകുന്നത്. ഒരാളുടെ ജീവിതത്തിൽ സ്വയം പൂർത്തീകരണത്തിന് ആവശ്യമായ പ്രധാന കാര്യങ്ങളെ കുറിച്ചാണ് കുറിപ്പിൽ പങ്കുവച്ചിരിക്കുന്നത്. 'നിങ്ങൾ മറ്റുള്ളവരെ പറ്റിച്ചേർന്ന് നിൽക്കാതിരിക്കുക' എന്ന തലക്കെട്ടോടു കൂടിയാണ് കുറിപ്പ് ആരംഭിക്കുന്നത്.
"മറ്റുള്ളവർ എന്ത് ചിന്തിക്കും, മറ്റുള്ളവർ എന്ത് വിശ്വസിക്കും, മറ്റുള്ളവർ എന്ത് പ്രതീക്ഷിക്കും എന്നീ ചിന്താഗതികൾ തടവറയിലെ അഴികൾക്ക് തുല്യമാണ്. ആ അഴികൾ നിങ്ങളുടേതല്ല, മറിച്ച് തടവറയുടെ മാത്രം തടസമാണെന്നും നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും മുന്നോട്ട് പോകാൻ സാധിക്കും എന്നും തിരിച്ചറിയുന്നിടത്താണ് നിങ്ങൾ സ്വതന്ത്രരാകുന്നത്" എന്നാണ് കുറിപ്പിൽ സാമന്ത പറയുന്നത്. സന്തോഷവും ആദരവും നേടേണ്ടതിന്‍റെ പ്രാധാന്യം അടിവരയിട്ടുകൊണ്ട് കുറിപ്പ് അവസാനിക്കുന്നു.
ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഉദ്ബോധിച്ച് കൊണ്ട് മുമ്പ് സാമന്ത പങ്കുവെച്ച കുറിപ്പും വൈറലായിരുന്നു. കൂടാതെ ആൺകുട്ടികൾ ചെറുപ്പം മുതൽ ശീലമാക്കേണ്ട കാര്യങ്ങളെ കുറിച്ചും സാമന്ത പ്രതികരിച്ചിരുന്നു.
Upcoming movies of Samantha Ruth Prabhu: ഗുണശേഖർ സംവിധാനം ചെയ്യുന്ന 'ശാകുന്തള'മാണ് സാമന്തയുടെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. കൂടാതെ ചില അന്യഭാഷാ ചിത്രങ്ങളും താരത്തിന്‍റേതായി പുറത്തിറങ്ങാനുണ്ട്. 'ദി അറേഞ്ച്മെന്‍റ്സ് ഓഫ് ലവ്' എന്ന ഹോളിവുഡ് ചിത്രമാണ് അവയിൽ പ്രധാനം.
കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ജൂനിയർ എൻടിആറിനൊപ്പം അഭിനയിക്കാൻ സാമന്തയെ പരിഗണിക്കുന്നുണ്ട്. വരാനിരിക്കുന്നത് ബിഗ് ബജറ്റ് ചിത്രമാണെന്നാണ് സൂചന.