മതവിശ്വാസം എന്നത് അസഹിഷ്ണുതയുടെ പര്യായമായി മാറിയെന്ന് ബോളിവുഡ് താരം വിദ്യാ ബാലന്‍. അതിനാല്‍ തന്നെ ഒരു മത വിശ്വാസി എന്ന് പറയുന്നതിന് പകരം വിശ്വാസി എന്നറിയപ്പെടാനാണ് താൻ ആഗ്രഹിക്കുന്നതെന്നും താരം വ്യക്തമാക്കി.
പരസ്പരം മത്സരിക്കുന്നതിന് പകരം ശാസ്ത്രത്തിനും മതത്തിനും ഒരുമിച്ച് നിലനില്‍ക്കാന്‍ കഴിയുമെന്നും മിഷൻ മംഗളിലെ ദൈവഭക്തയായ ഐഎസ്ആർഒ ശാസ്ത്രജ്ഞയുടെ കഥാപാത്രത്തെ അവതരിപ്പിച്ച വിദ്യാ ബാലൻ പറയുന്നു. ഒരു വ്യക്തിക്ക് ഒന്നിലധികം ഐഡന്‍റിറ്റികള്‍ ഉണ്ടാവാമെന്നും എന്നാല്‍ ഇന്ന് മതവിശ്വാസിയാകുക എന്നത് വ്യാഖ്യാനിക്കുന്ന രീതിയില്‍ പ്രശ്‌നമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. 'മതം ഇന്ന് വ്യാഖ്യാനിക്കപ്പെടുന്ന രീതിയില്‍ ഒരു പ്രശ്‌നമുണ്ടെന്ന് എനിക്ക് തോന്നുന്നു. തങ്ങളെ മതവിശ്വാസികളെന്ന് വിളിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന ധാരാളം പേരെ എനിക്കറിയാം, ഞാന്‍ അവരില്‍ ഒരാളാണ്,' വിദ്യ വെളിപ്പെടുത്തി
താൻ എപ്പോഴും സ്പിരിച്വല്‍ എന്ന് അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും നടി പറയുന്നു. 'മതം എന്നത് അസഹിഷ്ണുത എന്നതിന്‍റെ പര്യായമായി മാറിയതിനാല്‍ അതിനൊരു നെഗറ്റീവ് അര്‍ത്ഥം വന്ന് ചേർന്നിട്ടുണ്ട്,' ചിത്രത്തിലെ തന്‍റെ കഥാപാത്രമായ താര ഷിൻഡെ ശാസ്ത്രത്തിന് അതീതമായ ഒരു ശക്തിയിൽ വിശ്വസിക്കുന്നുവെന്നും വിദ്യ കൂട്ടിച്ചേർത്തു.