ആരാധകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന രാജമൗലി ചിത്രമാണ് രൗദ്രം രണം രുദിരം (ആര്‍ആര്‍ആര്‍). ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രത്തിന്‍റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 2022 ജനുവരി ഏഴിനാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക.
ബാഹുബലി സീരീസിന്‍റെ വന്‍ വിജയത്തിന് ശേഷം 2018 നവംബര്‍ 19നാണ് ആര്‍ആര്‍ആര്‍ ചിത്രീകരണം രാജമൗലി ആരംഭിച്ചത്. പ്രഖ്യാപനം മുതല്‍ തന്നെ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. ബാഹുബലിക്ക് ശേഷമുള്ള രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രമാണിത്. 300 കോടി രൂപ ബഡ്‌ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.
- " class="align-text-top noRightClick twitterSection" data="">
ഇതുവരെയുള്ള ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും മുതല്‍മുടക്കുള്ള ആക്ഷന്‍ ഡ്രാമ എന്ന വിശേഷണത്തോടെ പുറത്തിറങ്ങുന്ന ചിത്രം ബാഹുബലിക്കും മുകളില്‍ നില്‍ക്കുന്ന ഗ്രാഫിക്‌സ് ലൊക്കേഷന്‍ സെറ്റുകളുമായാണ് പുറത്തിറങ്ങുന്നത്.
Also Read: നക്ഷത്ര കണ്ണുള്ള താരസുന്ദരിക്ക് ഇന്ന് പിറന്നാള്‍
രാംചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, തമിഴ് താരങ്ങളായ സമുദ്രക്കനി, ശ്രിയ ശരണ്‍, ബ്രിട്ടീഷ് താരം ഡെയ്‌സി എഡ്‌ജര്‍ ജോണ്‍സ്, അലിസണ്‍ ഡൂസി, റേ സ്‌റ്റീവെന്‍സണ്‍, ഒലിവിയ മോറിസ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യ സമര സേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. അല്ലൂരി സീതാരാമ രാജുവായി രാം ചരണും, കോമരം ഭീം ആയി ജൂനിയര്‍ എന്‍.ടി.ആറുമാണ് വേഷമിടുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് അല്ലൂരി സീതാരാമയും രാം ചരണും.
ഡിവിവി എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ ഡിവിവി ധന്യയുടെ നിര്‍മാണത്തില്‍ രാജമൗലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സാബു സിറില്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. കെ.കെ.സെന്തില്‍കുമാര്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും, കീരവാണി സംഗീതവും നിര്‍വഹിക്കുന്നു. വി.വിജയേന്ദ്ര പ്രസാദിന്‍റേതാണ് കഥ. വി.ശ്രീനിവാസ് മോഹന്‍ വിഎഫ്എക്‌സും, രമാ രാജമൗലി കോസ്റ്റ്യൂം ഡിസൈനിങ്ങും നിര്‍വഹിക്കുന്നു.