ETV Bharat / sitara

തൊട്ടപ്പനിലെ അദ്രുമാനായി രഘുനാഥ് പലേരി - രഘുനാഥ് പലേരി

'ഒരു 'നാടോടിക്കാറ്റ്' പോലെയാണ് രഘുനാഥ് പലേരി. എപ്പോൾ വരുമെന്നോ, വന്നാൽ എത്രനേരം നിൽക്കുമെന്നോ ഒന്നും പറയാൻ പറ്റില്ല'- സത്യന്‍ അന്തിക്കാട് ഫേസ്ബുക്കില്‍ കുറിച്ചു.

തൊട്ടപ്പനിലെ അദ്രുമാനായി രഘുനാഥ് പലേരി
author img

By

Published : May 18, 2019, 9:46 AM IST

സംവിധായകനും തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി അഭിനയരംഗത്തേക്ക്. കിസ്മത് എന്ന ചിത്രത്തിന് ശേഷം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പനിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് കടക്കുന്നത്. സംവിധായകൻ സത്യൻ അന്തിക്കാടാണ് പോസ്റ്റർ പുറത്തിറക്കിയത്. അദ്രുമാൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പലേരി അവതരിപ്പിക്കുന്നത്.

ശക്തമായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ രഘുനാഥ് പലേരി അവതരിപ്പിക്കുന്നതെന്നും അദ്ദേഹത്തിന്‍റെ തിരക്കഥകൾ പോലെ ഇതും പത്തരമാറ്റുള്ള പൊന്നാക്കാൻ രഘുവിന് കഴിയുമെന്നും പോസ്റ്റർ പങ്കുവച്ച് കൊണ്ട് സത്യൻ അന്തിക്കാട് കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ഒരു 'നാടോടിക്കാറ്റ്' പോലെയാണ് രഘുനാഥ് പലേരി. എപ്പോൾ വരുമെന്നോ, വന്നാൽ എത്രനേരം നിൽക്കുമെന്നോ ഒന്നും പറയാൻ പറ്റില്ല. പലപ്പോഴും പലതരത്തിൽ രഘു എന്നെ ഞെട്ടിച്ചിട്ടുണ്ട്. ഒരുപാടുകാലം മനസ്സിലിട്ട് ഉരുക്കിയിട്ടാണെങ്കിലും വെറും രണ്ടാഴ്ചകൊണ്ടാണ് 'പൊന്മുട്ടയിടുന്ന തട്ടാൻ' എന്ന പൊന്നുപോലൊരു തിരക്കഥയെഴുതി എന്നെ ഏൽപിച്ചത്! ഒരു പണത്തൂക്കം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാതെ ഞാനത് സിനിമയാക്കി. മഴവിൽക്കാവടിയും പിൻഗാമിയുമൊക്കെ രഘു എനിക്കു തന്ന സമ്മാനങ്ങളാണ്. ഇപ്പോഴും രഘുവിന്‍റെ സരസമായ ഒരു തിരക്കഥക്കുവേണ്ടി കാത്തിരിക്കുകയാണ് ഞാൻ. പക്ഷെ പിടിതരുന്നില്ല. ഇപ്പൊ ഇതാ വീണ്ടും രഘു ഞെട്ടിക്കുന്നു...
"തൊട്ടപ്പൻ" എന്ന സിനിമയിലെ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട്.

പോസ്റ്റർ കണ്ടപ്പോൾ അതിശയവും സന്തോഷവും തോന്നി. ഇത് രഘുവല്ല,അദ്രുമാൻ തന്നെ. എനിക്കുറപ്പുണ്ട് ഇതും പത്തരമാറ്റുള്ള പൊന്നാക്കാൻ രഘുവിന് കഴിയുമെന്ന്. കൂടെയുള്ളത് സിനിമയെ ഗൗരവത്തോടെ കാണുന്ന ഒരുകൂട്ടം നല്ല ചെറുപ്പക്കാരാണല്ലോ. തൊട്ടപ്പൻ കാണാൻ കാത്തിരിക്കുന്നു. രഘുവിന്‍റെ ചിത്രമുള്ള പോസ്റ്റർ ഇതോടൊപ്പം, കൂടെ എന്‍റെ മനസ്സുനിറഞ്ഞ ആശംസകളും!

raghunath paleri  scriptwriter raghunath paleri into acting  രഘുനാഥ് പലേരി  തൊട്ടപ്പനിലെ അദ്രുമാനായി രഘുനാഥ് പലേരി
പോസ്റ്റർ

മലയാളത്തിലെ മികച്ച തിരക്കഥാകൃത്തായി പേരെടുത്ത സംവിധായകനാണ് രഘുനാഥ് പലേരി. ഒന്നു മുതല്‍ പൂജ്യം വരെ എന്ന ചിത്രം സംവിധാനം ചെയ്ത് ശ്രദ്ധിക്കപ്പെട്ട പലേരി പിന്നീട്‌ തിരക്കഥാകൃത്തായാണ്‌ പേരെടുത്തത്‌. പൊൻമുട്ടയിടുന്ന താറാവ്, മൈ ഡിയർ കുട്ടിച്ചാത്തൻ, മഴവില്‍ക്കാവടി, മേലേപ്പറമ്പില്‍ ആണ്‍വീട്‌, വാനപ്രസ്ഥം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ പലേരിയുടേതായിരുന്നു.

Intro:Body:

തൊട്ടപ്പനിലെ അദ്രമാനായി രഘുനാഥ് പലേരി

ഒരു 'നാടോടിക്കാറ്റ്' പോലെയാണ് രഘുനാഥ് പലേരി. എപ്പോൾ വരുമെന്നോ, വന്നാൽ എത്രനേരം നിൽക്കുമെന്നോ ഒന്നും പറയാൻ പറ്റില്ലെന്നും സത്യന്‍ അന്തിക്കാട് ഫേസ്ബുക്കില്‍ കുറിച്ചു.

സംവിധായകനും തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി അഭിനയരംഗത്തേക്ക്. കിസ്മത് എന്ന ചിത്രത്തിന് ശേഷം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പനിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് കടക്കുന്നത്. സംവിധായകൻ സത്യൻ അന്തിക്കാടാണ് പോസ്റ്റർ പുറത്തിറക്കിയത്. അദ്രുമാൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പലേരി അവതരിപ്പിക്കുന്നത്.

ശക്തമായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ രഘുനാഥ് പലേരി അവതരിപ്പിക്കുന്നതെന്നും അദ്ദേഹത്തിന്‍റെ തിരക്കഥകൾ പോലെ ഇതും പത്തരമാറ്റുള്ള പൊന്നാക്കാൻ രഘുവിന് കഴിയുമെന്നും പോസ്റ്റർ പങ്കുവച്ച് കൊണ്ട് സത്യൻ അന്തിക്കാട് കുറിച്ചു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.