ജൂനിയർ ചിരുവിനെ കാണാതെയാണ് ചിരഞ്ജീവി സർജ വിടപറഞ്ഞ് അകന്നത്. ചിരുവിന്‍റെയും മേഘ്നയുടെയും ആരാധകരും കന്നഡ താരത്തിന്‍റെ വിയോഗത്തിൽ അതിയായി വേദനിച്ചിരുന്നു. എന്നാൽ മകന്‍റെ വരവിലൂടെ തന്‍റെ ദുഃഖങ്ങളെ അതിജീവിക്കുകയാണ് മേഘ്ന. മകൻ സിമ്പയുടെ ചിത്രങ്ങളും വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ താരം ആരാധകർക്കായി നിരന്തരം പങ്കുവക്കാറുമുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
ഇന്ന് ഫാദേഴ്‌സ് ഡേയിൽ അപ്പയുടെ പ്രിയപ്പെട്ട ഗാനം കാണുന്ന സിമ്പയുടെ വീഡിയോയാണ് മേഘ്ന രാജ് പങ്കുവച്ചത്. വളരെ അപ്രതീക്ഷിതമായാണ് മകന്‍റെ വിരൽത്തുമ്പുകളിലേക്ക് ആ വീഡിയോ എത്തിപ്പെട്ടതെന്ന് നടി ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.
ലാപ്ടോപ്പിൽ അപ്പയുടെ പ്രിയപ്പെട്ട ഗാനം കണ്ടുകൊണ്ട് കൗതുകത്തോടെ നോക്കിയിരിക്കുന്ന ജൂനിയർ ചിരുവിന്‍റെ വീഡിയോയാണ് മേഘ്ന ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവച്ചത്. 'ഇത് പ്ലാൻ ചെയ്‌തതല്ല, ലാപ്‌ടോപ്പ് കീ അവൻ സന്തോഷത്തോടെ ടാപ് ചെയ്യുകയായിരുന്നു. അങ്ങനെ അപ്പയുടെ പ്രിയപ്പെട്ട ഗാനം പ്ലേ ചെയ്യാൻ തുടങ്ങി.…അവൻ നിർബന്ധിച്ചപ്പോൾ ഞാൻ വീണ്ടും വീണ്ടും പ്ലേ ചെയ്‌തു, ഹാപ്പി ഫാദേഴ്സ് ഡേ’ എന്ന് മേഘ്‌ന വീഡിയോക്കൊപ്പം കുറിച്ചു.
READ MORE: ചിരുവിന്‍റെ ഫോട്ടോയില്‍ തൊട്ടും തലോടിയും ജൂനിയര്‍ ചിരു