മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ബെംഗളൂരു സ്വദേശിയായ മേഘ്‌ന രാജ്. എന്നാൽ, താരത്തിന്‍റെ ഭർത്താവും കന്നഡ നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗം മലയാളികളെയും അതീവ ദുഃഖിതരാക്കിയിരുന്നു. മേഘ്ന രാജ് ഗർഭിണിയായിരിക്കെ 2020 ജൂൺ ഏഴിന് ചിരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.
വളരെ നടുക്കുന്ന സംഭവത്തിന് ശേഷം മേഘ്‌ന ജീവിതത്തിലേക്ക് തിരിച്ചെത്തിയത് ജൂനിയർ ചീരുവിന്‍റെ വരവോടെയാണ്. ഇന്ന് ലോക സൗഹൃദദിനത്തിൽ തന്‍റെ ആത്മസുഹൃത്തിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി മേഘ്‌ന രാജ്.
- " class="align-text-top noRightClick twitterSection" data="
">
എന്നും തന്‍റെ ഉറ്റ സുഹൃത്ത് ചിരഞ്ജീവി സർജയാണെന്ന് പറഞ്ഞുകൊണ്ട് പ്രിയതമനൊപ്പമുള്ള ഓർമചിത്രവും നടി പങ്കുവച്ചു. 'എന്നെന്നും എന്‍റെ ഉറ്റ സുഹൃത്ത്, ഹാപ്പി ഫ്രണ്ട്ഷിപ് ഡേ ചിരഞ്ജീവി സർജ' എന്നാണ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ മേഘ്‌ന രാജ് കുറിച്ചത്.
- " class="align-text-top noRightClick twitterSection" data="
">
ദീർഘ നാളത്തെ പ്രണയത്തിനൊടുവിലാണ് മേഘ്‌നയും ചിരഞ്‌ജീവിയും തമ്മിൽ വിവാഹിതരായത്. രണ്ടുപേരുടെയും മതവിശ്വാസങ്ങൾ അനുസരിച്ചായിരുന്നു വിവാഹം.
More Read: ഒരു വർഷത്തിന് ശേഷം കാമറയ്ക്ക് മുന്നിൽ; സന്തോഷം പങ്കിട്ട് മേഘ്ന രാജ്
അതേ സമയം, വീണ്ടും സിനിമയിലേക്കും താൻ സജീവമാകുകയാണെന്ന വാർത്ത ജൂണിൽ നടി പങ്കുവച്ചിരുന്നു. മകൻ ജൂനിയർ ചീരുവിന് ഒമ്പത് മാസം പൂർത്തിയായെന്നും താൻ വീണ്ടും കാമറയെ അഭിമുഖീകരിക്കുകയാണ് എന്നും മേഘ്‌ന ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചു.