കിച്ചാ സുദീപ് നായകനാകുന്ന ഏറ്റവും പുതിയ സിനിമ 'വിക്രാന്ത് റോണ'യിൽ നായിക ആവാൻ ബോളിവുഡിന്‍റെ സ്വന്തം ജാക്വലിൻ ഫെർണാണ്ടസ്. അനൂപ് ഭണ്ഡാരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
55 രാജ്യങ്ങളിലായി 14 ഭാഷകളിലായാണ് സിനിമ ഒരുക്കുന്നത്. വില്യം ഡേവിഡാണ് ചിത്രത്തിന്‍റെ ഛായാഗ്രഹകൻ. ത്രി- ഡി റിലീസാക്കി ഒരുക്കുന്ന വിക്രാന്ത് റോണയ്‌ക്ക് തുടക്കത്തിൽ ഫാന്‍റം എന്നായിരുന്നു പേര് നിശ്ചയിച്ചിരുന്നത്.
Also Read: വിക്രാന്ത് റോണയുടെ ടൈറ്റില്‍ ലോഗോ ജനുവരി 31ന് ബുര്‍ജ് ഖലീഫയില്‍ റിലീസ് ചെയ്യും
എന്നാൽ, കിച്ച സുദീപിന്‍റെ തന്നെ മറ്റൊരു കന്നഡ ചിത്രത്തിനും ഇതേ പേര് നൽകിയതിനാലാണ് വിക്രാന്ത് റോണ എന്ന് ടൈറ്റിൽ മാറ്റിയത്. സിനിമയുടെ ടൈറ്റില്‍ ലോഗോ റിലീസും സ്‌നീക് പീക്ക് വീഡിയോ റിലീസും ബുര്‍ജ് ഖലീഫയിൽ നടത്തിയതും വലിയ വാർത്തയായിരുന്നു.