തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ 26ാമത് പതിപ്പിന് തലസ്ഥാനത്ത് തുടക്കം. നിശാഗന്ധി ഓപ്പൺ എയർ തിയേറ്ററിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്‌തു. ആദ്യമായി ഏർപ്പെടുത്തിയ സ്‌പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം കുർദ്ദിഷ് സംവിധായിക ലിസ ചലാന് മുഖ്യമന്ത്രി സമ്മാനിച്ചു. നീതിക്കായുള്ള ചെറുത്തു നിൽപ്പുകളെ ആയുധം കൊണ്ടു അവസാനിപ്പിക്കാൻ കഴിയില്ലെന്ന് ലിസ ചലാൻ ജീവിതം കൊണ്ട് തെളിയിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
2015 ൽ തുർക്കിയിൽ നടന്ന ഐഎസ് ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട യുവ സംവിധായികയാണ് ലിസ ചലാൻ. കുർദുകൾക്കിടയിലെ പുരുഷാധിപത്യവും ലിംഗവിവേചനവും തുർക്കിയിലെ കലാപങ്ങളും തീവ്രവാദ ആക്രമണങ്ങളും നേരിട്ടാണ് തന്‍റെ സിനിമ പ്രവർത്തനമെന്ന് ലിസ ചലാൻ പറഞ്ഞു.
സിനിമ എതിർ ശബ്‌ദങ്ങളുടെ രാഷ്ട്രീയം പറയുകയും അത്തരം നിലപാടുള്ളവരെ ഒന്നിച്ചു ചേർന്ന് പോരാടാൻ വഴിയൊരുക്കുകയും ചെയ്യുമെന്നും ലിസ ചലാൻ ചൂണ്ടിക്കാട്ടി. ഉദ്ഘാടന ചിത്രം രഹ്നയിലെ നായിക അസ്മേരി ഹഖ്, നടി ഭാവന, ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് എന്നിവർ അതിഥികളായി.
ALSO READ പ്രതിസന്ധി കാലത്തെ പ്രതീക്ഷ പങ്കുവച്ച് സിഗ്നേച്ചർ ചിത്രം, മുജീബ് മഠത്തില്‍ ഇടിവി ഭാരതിനോട്..