ETV Bharat / sitara

വിട്ടുവീഴ്ച ചെയ്യുമോ എന്ന് പലരും ചോദിച്ചിട്ടുണ്ട്; വെളിപ്പെടുത്തലുമായി ഗായത്രി സുരേഷ്

ചില്‍ഡ്രൻസ് പാർക്ക് എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗായത്രിയുടെ വെളിപ്പെടുത്തല്‍.

author img

By

Published : Jul 4, 2019, 1:29 PM IST

സിനിമയില്‍ അവസരം വേണമെങ്കില്‍ വിട്ടുവീഴ്ച ചെയ്യാമോ എന്ന് ചോദിച്ച് പലരും തന്നെ സമീപിച്ചിട്ടുള്ളതായി നടി ഗായത്രി സുരേഷ്. 'ചില്‍ഡ്രൻസ് പാർക്ക്' എന്ന ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തല്‍.

'കോംപ്രമൈസ് ചെയ്യാമോ എന്ന് ചോദിച്ച് എനിക്ക് ചില സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. അത്തരത്തിലുള്ള സന്ദേശങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കാറില്ല'- ഗായത്രി പറഞ്ഞു. ഇങ്ങനെ ചെയ്യുന്നവരെ അവഗണിക്കുകയാണ് നല്ലതെന്നും അതു തന്നെയാണ് അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല മറുപടിയെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു. ചിത്രത്തിലെ നായകൻ ധ്രുവനും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. സ്ത്രീകൾക്ക് ഇത്തരത്തില്‍ സന്ദേശമയക്കുന്നവർക്ക് ചുട്ടമറുപടി നല്‍കണമെന്ന് ധ്രുവ് പറഞ്ഞു

മിസ് കേരളയായിരുന്ന ഗായത്രി സുരേഷ് ബാങ്ക് ജോലി ഉപേക്ഷിച്ചാണ് സിനിമയിലെത്തിയത്. കുഞ്ചാക്കോ ബോബൻ നായകനായ ജമ്‌ന പ്യാരിയായിരുന്നു ആദ്യ ചിത്രം. ഫോർ ജി, ലൗവർ, ഹീറോയിൻ തുടങ്ങിയവയാണ് ഗായത്രിയുടെ പുതിയ ചിത്രങ്ങൾ.

Intro:Body:

വിട്ടുവീഴ്ച ചെയ്യുമോ എന്ന് പലരും ചോദിച്ചിട്ടുണ്ട്; വെളിപ്പെടുത്തലുമായി ഗായത്രി സുരേഷ്

ചില്‍ഡ്രൻസ് പാർക്ക് എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗായത്രിയുടെ വെളിപ്പെടുത്തല്‍.

സിനിമയില്‍ അവസരം വേണമെങ്കില്‍ വിട്ടുവീഴ്ച ചെയ്യാമോ എന്ന് ചോദിച്ച് പലരും തന്നെ സമീപിച്ചിട്ടുള്ളതായി നടി ഗായത്രി സുരേഷ്. ചില്‍ഡ്രൻസ് പാർക്ക് എന്ന ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തല്‍.

'കോംപ്രമൈസ് ചെയ്യാമോ എന്ന് ചോദിച്ച് എനിക്ക് ചില സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. അത്തരത്തിലുള്ള സന്ദേശങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കാറില്ല'- ഗായത്രി പറഞ്ഞു. ഇങ്ങനെ ചെയ്യുന്നവരെ അവഗണിക്കുകയാണ് നല്ലതെന്നും അതു തന്നെയാണ് അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല മറുപടിയെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു. ചിത്രത്തിലെ നായകൻ ധ്രുവനും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. സ്ത്രീകൾക്ക് ഇത്തരത്തില്‍ സന്ദേശമയക്കുന്നവർക്ക് ചുട്ടമറുപടി നല്‍കണമെന്ന് ധ്രുവ് പറഞ്ഞു.

മിസ് കേരളയായിരുന്ന ഗായത്രി സുരേഷ് ബാങ്ക് ജോലി ഉപേക്ഷിച്ചാണ് സിനിമയിലെത്തിയത്. കുഞ്ചാക്കോ ബോബൻ നായകനായ ജമ്ന പ്യാരിയായിരുന്നു ആദ്യ ചിത്രം. ഫോർ ജി, ലൗവർ, ഹീറോയിൻ തുടങ്ങിയവയാണ് ഗായത്രിയുടെ പുതിയ ചിത്രങ്ങൾ.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.