ETV Bharat / sitara

പതിനയ്യായിരം രൂപ കൊടുത്ത് ഞാൻ തന്നെയാണ് കട്ടൗട്ട് വച്ചത്; തുറന്നുപറഞ്ഞ് ബൈജു

വിവാദങ്ങളില്‍പ്പെട്ട് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന ബൈജു ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.

baiju
author img

By

Published : Apr 5, 2019, 3:49 PM IST

Updated : Apr 5, 2019, 4:27 PM IST

അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'മേരാ നാം ഷാജി' ഇന്ന് തിയറ്ററുകളിലെത്തിയിരിക്കുകയാണ്. മൂന്ന് ഷാജിമാരുടെ കഥ പറയുന്ന ചിത്രത്തിൽ ആസിഫ് അലി, ബിജു മേനോൻ, ബൈജു എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യത്തെ രണ്ട് ചിത്രങ്ങളേയും പോലെ കോമഡിക്ക് പ്രാധാന്യം നൽകിയാണ് ഇത്തവണയും നാദിർഷ ചിത്രമൊരുക്കിയിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

ഇടക്കാലത്ത് വിവാദങ്ങളിൽപ്പെട്ട് സിനിമയിൽ നിന്ന് വിട്ടുനിന്ന ബൈജു ശക്തമായ തിരിച്ചുവരവാണ് ചിത്രത്തിലൂടെ നടത്തിയിരിക്കുന്നത്. വികടകുമാരന്‍, പുത്തന്‍പണം, ആട് 2, ലൂസിഫർ എന്നീ ചിത്രങ്ങളില്‍ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. ഇപ്പോൾ മേരാ നാം ഷാജിയിൽ ഒരു മുഴുനീള കഥാപാത്രമായാണ് ബൈജു എത്തുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിൻ്റെ വിശേഷങ്ങൾ പങ്കുവയ്ക്കാന്‍ നാദിര്‍ഷയും ബൈജുവും ഫേസ്ബുക്ക് ലൈവിൽ വന്നിരുന്നു. ഇരുവരും സംസാരിക്കുന്നതിനിടയില്‍ നാദിര്‍ഷ ഒരു കാര്യം ചൂണ്ടിക്കാണിച്ചു. സഹനടനായി മാത്രം അഭിനയിക്കാറുളള ബൈജുവിൻ്റെ വലിയ കട്ടൗട്ടുകള്‍ തിരുവനന്തപുരത്തെ തിയറ്ററുകള്‍ക്ക് പുറത്ത് കാണാനായെന്ന് നാദിര്‍ഷ പറഞ്ഞു. ഇതിന് ബൈജു നൽകിയ മറുപടിയാണ് പ്രേക്ഷകരെ ചിരിപ്പിച്ചത്. താന്‍ തന്നെ പൈസ കൊടുത്ത് വച്ചതാണ് ആ കട്ടൗട്ടുകളെന്നാണ് ബൈജു പറഞ്ഞത്. ''അത് ഞാൻ കാശ് കൊടുത്ത് വച്ചതല്ലേ... അല്ലാതെ എനിക്ക് ഫാൻസൊന്നും ഇല്ലല്ലോ. 15,000 രൂപയാണ് ഒരു കട്ടൗട്ടിന്.'' ബൈജു പറഞ്ഞു. ഇങ്ങനെ വെട്ടിത്തുറന്ന് വേറെ ആരുപറയുമെന്നാണ് നാദിർഷ ഇതിന് മറുപടി നൽകിയത്. എല്ലാവരും തന്നെ അനുഗ്രഹിക്കണമെന്നും പ്രേക്ഷകർ മാത്രമാണ് തൻ്റെ കൂടെയുള്ളതെന്നും ബൈജു പറഞ്ഞു. നിഖില വിമലാണ് 'മേരാ നാം ഷാജി'യില്‍ നായികയായെത്തുന്നത്. ബി. രാകേഷ് നിര്‍മ്മിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും ദിലീപ് പൊന്നനാണ് നിര്‍വഹിച്ചിരിക്കുന്നത്.

Intro:Body:

വയനാട്ടിൽ മത്സരിക്കാനുള്ള രാഹുൽഗാന്ധിയുടെ തീരുമാനം രാഷ്ട്രീയപരമായി തെറ്റായെന്ന് സിപിഐ  ദേശീയ സെക്രട്ടറി ഡി രാജ പറഞ്ഞു ''ഒരു യുക്തിയുമില്ലാത്ത തീരുമാനമായി രാഹുലിന്റെതെന്നും അദ്ദേഹം വയനാട്ടിൽ പറഞ്ഞു. രാഹുൽഗാന്ധിയുടെ തീരുമാനം മതേതരത്വത്തെ  ശക്തിപ്പെടുത്തില്ല. എന്ത് ആശയമാണ് ഇത് ജനങ്ങൾക്ക് നൽകുന്നത് എന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Conclusion:
Last Updated : Apr 5, 2019, 4:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.