ETV Bharat / sitara

'ഇരയല്ല അതിജീവിതയാണ്, അന്തിമഫലം കാണുംവരെ പോരാടും'; നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഭാവന

author img

By

Published : Mar 6, 2022, 4:30 PM IST

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ഭാവനയുടെ പ്രതികരണം

Actress Bhavana abaout sexual harassment  Kerala Actress Bhavana about sexual assault  ലൈംഗികാതിക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ഭാവന  ബര്‍ക്ക ദത്ത് - നടി ഭാവന അഭിമുഖം  ലൈംഗികാതിക്രമത്തെക്കുറിച്ച് ബര്‍ക്ക ദത്തിനോട് നടി ഭാവന
'ഇരയല്ല, അതിജീവിതയാണ്'; അന്തിമഫലം കാണും വരെ പോരാട്ടം തുടരുമെന്ന് നടി ഭാവന

മുംബൈ : നേരിടേണ്ടിവന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ഭാവന. തന്‍റെ ജീവിതത്തെ കീഴ്മേല്‍ മറിച്ച സംഭവങ്ങളാണ് ഉണ്ടായതെന്നും വളരെ ബുദ്ധിമുട്ടേറിയ യാത്രയിലാണ് താനെന്നും അവര്‍ പറഞ്ഞു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും ഓണ്‍ലൈന്‍ മാധ്യമം മോജോ സ്റ്റോറിയുടെ സ്ഥാപകയുമായ ബര്‍ഖ ദത്തിനോടാണ് നടി മനസുതുറന്നത്.

ഇരയല്ല, അതിജീവിതയാണ് താന്‍. അന്തിമഫലം കാണും വരെ ഈ പോരാട്ടം തുടരും. കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ കേസിന്‍റെ വിശദാംശങ്ങളെക്കുറിച്ച് പറയുന്നില്ല. കോടതിയില്‍ 15 ദിവസം പോവുകയുണ്ടായി. അഞ്ച് വര്‍ഷത്തെ യാത്ര ബുദ്ധിമുട്ട് ഏറിയതായിരുന്നു. വനിതാദിനത്തോടനുബന്ധിച്ച് 'വി ദ വിമെന്‍ ഓഫ് ഏഷ്യ' കൂട്ടായ്‌മയോടൊപ്പം ചേര്‍ന്ന് നടത്തുന്ന 'ഗ്ലോബല്‍ ടൗണ്‍ ഹാള്‍' പരിപാടിയിലായിരുന്നു നടിയുടെ പ്രതികരണം.

'പോരാട്ടം തുടരും'

ഇരയില്‍ നിന്ന് അതിജീവിതയിലേക്കായിരുന്നു ആ യാത്ര. സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ ഉണ്ടായ നെഗറ്റീവ് പ്രചരണം വേദനിപ്പിച്ചു. ചിലര്‍ മുറിവേല്‍പ്പിക്കുകയും അപവാദ പ്രചരണം നടത്തുകയുമുണ്ടായി. നുണ പറയുകയാണെന്നും ഇത് കള്ളക്കേസ് ആണെന്നുമൊക്കെ പ്രചരണം നടത്തുകയും ചിലര്‍ കുറ്റപ്പെടുത്തുകയുമുണ്ടായി. വ്യക്തിപരമായി തകര്‍ന്നുപോയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. തനിക്കിത് മതിയായി എന്ന് ഒരു ഘട്ടത്തില്‍ സുഹൃത്തുക്കളോട് പറഞ്ഞു.

തീര്‍ച്ചയായും കുറേ വ്യക്തികള്‍ തന്നെ പിന്തുണച്ചു. ഡബ്ല്യു.സി.സി ധൈര്യം നല്‍കി. തനിക്കൊപ്പം നിന്നവര്‍ക്ക് നന്ദി പറയുന്നു. താന്‍ പോരാടുകയും, ചെയ്‌തത് ശരിയെന്നും തെളിയിക്കും. വ്യക്തിപരമായി ഇപ്പോഴും ഭയത്തിലാണ്. പക്ഷേ അത് എന്തിനെന്ന് കൃത്യമായ ഉത്തരമില്ല. തൊഴില്‍ നിഷേധിക്കപ്പെട്ട സാഹചര്യം പോലും ഉണ്ടായെങ്കിലും കുറച്ചുപേര്‍ അവസരങ്ങള്‍ വാഗ്‍ദാനം ചെയ്‌തു. എന്നാല്‍ താനത് വേണ്ടെന്നുവച്ചെന്നും നടി അഭിമുഖത്തില്‍ വ്യക്തമാക്കി.

ALSO READ : സ്‌ത്രീ സുരക്ഷയെപ്പറ്റി ധാരണയില്ലാത്തത് ഖേദകരം; കെഎസ്ആർടിസി ലൈംഗിക അതിക്രമത്തിൽ വനിത കമ്മീഷൻ അധ്യക്ഷ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.