കൊവിഡ് രണ്ടാം തരംഗം ഉലച്ച സിനിമാ മേഖല വീണ്ടും എഴുന്നേല്‍ക്കാനുള്ള ശ്രമത്തിലാണ്. പെട്ടിയിലിരിക്കുന്ന സിനിമകള്‍ തിയേറ്ററുകള്‍ തുറക്കുന്ന മുറയ്‌ക്ക് പ്രേക്ഷകരിലേക്ക് എത്തും.
പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് ബഹുഭാഷ സിനിമയായ കെജിഎഫ് ചാപ്റ്റര്‍ 2. 2020 ഒക്ടോബറില്‍ എത്തേണ്ടിയിരുന്ന സിനിമ കൊവിഡ് ആദ്യ തരംഗത്തില്‍ ചിത്രീകരണം മുടങ്ങിയതിനാല്‍ റിലീസ് മാറ്റിവെച്ചു. പിന്നീട് ലോക്ക് ഡൗണ്‍ പിന്‍വലിച്ച് ചിത്രീകരണം പുനരാരംഭിച്ചുവെങ്കിലും എല്ലാ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും പൂര്‍ത്തിയാകാത്തതിനാല്‍ ചിത്രം ജൂലൈയില്‍ റിലീസ് ചെയ്യില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പ്രമുഖ ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശാണ് ജൂലൈ 16ന് ചിത്രം എത്തില്ലെന്നും ജോലികള്‍ ഇനിയും പൂര്‍ത്തിയാവാനുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍റെ അവസാന ഘട്ടത്തിലാണ് ചിത്രമെന്നും രാജ്യത്തെ സിനിമാ തിയേറ്ററുകള്‍ വീണ്ടും പ്രവര്‍ത്തിച്ച് തുടങ്ങിയാല്‍ ചിത്രത്തിന്‍റെ റിലീസ് തീരുമാനിക്കുമെന്നും തരണ്‍ കുറിച്ചു.
-
#FactCheck...
— taran adarsh (@taran_adarsh) June 18, 2021 " class="align-text-top noRightClick twitterSection" data="
Tremendous curiosity for #KGF2... Will the hugely-awaited film - starring #Yash - arrive on 16 July 2021?...
⭐ Latest: #KGF2 is in the final stages of post-production.
⭐ Release: Once all-India cinemas reopen.
⭐ The earlier date - 16 July 2021 - is ruled out. pic.twitter.com/X4IjBZUdYU
">#FactCheck...
— taran adarsh (@taran_adarsh) June 18, 2021

⭐ The earlier date - 16 July 2021 - is ruled out. pic.twitter.com/X4IjBZUdYU#FactCheck...
— taran adarsh (@taran_adarsh) June 18, 2021
Tremendous curiosity for #KGF2... Will the hugely-awaited film - starring #Yash - arrive on 16 July 2021?...
⭐ Latest: #KGF2 is in the final stages of post-production.
⭐ Release: Once all-India cinemas reopen.
⭐ The earlier date - 16 July 2021 - is ruled out. pic.twitter.com/X4IjBZUdYU
കെജിഎഫ് തീര്‍ത്ത തരംഗം
ആളും ആരവവുമില്ലാതെ എത്തി ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ചിരുന്നു കെജിഎഫ് ഒന്നാം ഭാഗം. പ്രശാന്ത് നീലാണ് ചിത്രത്തിന്‍റെ സംവിധായകന്‍. കന്നട നടന്‍ യഷ് നായകനാകുന്ന ചിത്രത്തില്‍ സഞ്ജയ് ദത്താണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Also read: 'സൂചി പേടിയുള്ള പിഞ്ചുമനസ് കൊണ്ടാണോ കുഞ്ഞേ നീ ഇതൊക്കെ എഴുതിയത്' ; പ്രശാന്ത് നീലിന്‍റെ ഫോട്ടോ ഹിറ്റ്
1951 മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. കോലര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള പിരിഡ് ഡ്രാമയാണ് കെജിഎഫ്. 2018 ഡിസംബര്‍ 21നാണ് ചിത്രത്തിന്‍റെ ആദ്യഭാഗം പുറത്തിറങ്ങിയത്. തിരക്കഥ രചിച്ചിരിക്കുന്നത് പ്രശാന്ത് നീല്‍, ചന്ദ്രമൗലി.എം, വിനയ് ശിവാംഗി എന്നിവര്‍ ചേര്‍ന്നാണ്.
നായകൻ യഷിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ ടീസർ റെക്കോഡ് നേട്ടം സ്വന്തമാക്കിയിരുന്നു. ടീസർ റിലീസ് ചെയ്‌ത് രണ്ട് ദിവസം പൂർത്തിയാകുന്നതിന് മുമ്പ് 100 മില്യൺ കാഴ്ചക്കാരെ കെജിഎഫ് ചാപ്‌റ്റർ 2 സ്വന്തമാക്കിയിരുന്നു. സിനിമ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലാണ് പുറത്തിറങ്ങുന്നത്.
Also read: ശേഖര്‍ കമുലയും ധനുഷും ഒന്നിക്കുന്നു, വരുന്നത് ത്രിഭാഷ ചിത്രം
പ്രശാന്ത് നീലിന്‍റെ സംവിധാനത്തിൽ ഹോംബാലെ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. കേരളത്തിലെ 'കെജിഎഫ് 2'ന്‍റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്.