വിദ്യ ബാലന്‍ കേന്ദ്രകഥാപാത്രമാകുന്ന ബോളിവുഡ് ചിത്രം ഷേര്‍ണി ജൂണ്‍ 18 മുതല്‍ ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യും. ഇതിന് മുന്നോടിയായി ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവിട്ടു. ഫോറസ്റ്റ് ഓഫിസറായാണ് വിദ്യ ബാലന്‍ ഷേര്‍ണിയില്‍ എത്തുന്നത്. നരഭോജിയായ കടുവയെ പിടികൂടാനുള്ള ശ്രമങ്ങളാണ് പ്രമേയം. മനുഷ്യനും കാടും തമ്മിലുള്ള ബന്ധത്തിൽ ഊന്നിയാണ് ചിത്രമെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. അമിത് മസൂര്‍കർ ആണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
Also read: രക്ഷിത് ഷെട്ടി ചിത്രത്തില്‍ പാട്ടുമായി വിനീത് ശ്രീനിവാസന്‍
വിദ്യ ബാലനൊപ്പം ശരത് സക്‌സേന, മുകുള്‍ ഛദ്ദ, വിജയ് റാസ്, ഇല അരുണ്‍, ബ്രിജേന്ദ്ര കല, നീരജ് കബി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ആസ്ത ടികുവാണ് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. ടി സീരിസും അബുന്‍ഡാന്‍ഡിയ എന്‍റര്‍ടെയ്‌ന്‍മെന്‍റും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ കാടുകളിലായിരുന്നു ഷേർണിയുടെ ചിത്രീകരണം. അവസാനമായി റിലീസിനെത്തിയ വിദ്യ ബാലന്‍ ചിത്രം ശകുന്തളയായിരുന്നു. ഈ ചിത്രവും ഒടിടി റിലീസായാണ് പ്രേക്ഷകരിലേക്ക് എത്തിയത്.