Vicky Kaushal returns to work after wedding : വിവാഹ തിരക്കൊഴിഞ്ഞ് ജോലിയില്‍ തിരികെയെത്തി ബോളിവുഡ് താരം വിക്കി കൗശല്‍. വിവാഹം കഴിഞ്ഞ് ഏകദേശം ഒരാഴ്‌ചയ്‌ക്ക് ശേഷമാണ് വിക്കി തന്‍റെ പുതിയ പ്രൊജക്‌ടിലേയ്‌ക്ക് കടക്കുന്നത്. തന്‍റെ പുതിയ ചിത്രം പങ്കുവച്ചുകൊണ്ടാണ് വിക്കി ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്.
Vicky Kaushal's first solo selfie after wedding : കാറിലിരിക്കുന്ന ഒരു സെല്‍ഫി പങ്കുവച്ചുകൊണ്ടാണ് വിക്കി എത്തിയിരിക്കുന്നത്. ആദ്യം ചായ (ചായ ഐക്കണ്‍) പിന്നീട് സിനിമ (ക്ലാപ്‌ബോര്‍ഡ് ഇമോജി) എന്ന കുറിപ്പും വിക്കി ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
'കറുപ്പ്' ലുക്കിലാണ് വിക്കി ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കറുത്ത കാഷ്വല്‍ ജാക്കറ്റും കറുത്ത തൊപ്പിയും കറുത്ത കൂളിങ് ഗ്ലാസുമണിഞ്ഞ വിക്കിക്ക് സ്‌മാര്‍ട്ട് ലുക്കാണ് പുതിയ ചിത്രത്തില്‍. ശനിയാഴ്‌ച രാവിലെ താരം പങ്കുവച്ച ഈ ചിത്രത്തിന് താഴെ കമന്‍റുകളുടെ പെരുമഴയാണ്.
Fans asks where is Katrina to Vicky : നിരവധി രസകരമായ കമന്‍റുകളും അക്കൂട്ടത്തിലുണ്ട്. പലരും കത്രീനയെയും അന്വേഷിക്കുന്നുണ്ട്. 'കത്രീന കെയ്‌ഫ് എവിടെയാണ്?' എന്നാണ് അതിലൊരു ആരാധകന്‍റെ ചോദ്യം. മറ്റൊരു ആരാധകന്‍ കുറിച്ചത്, 'കത്രീനയ്‌ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവയ്‌ക്കൂ' എന്നായിരുന്നു.
Katrina made Halwa for Vickya family : വിവാഹശേഷമുള്ള ആചാരങ്ങളുടെ ഭാഗമായി കത്രീന തയ്യാറാക്കിയ പ്രത്യേക ഹല്‍വയും കത്രീന തന്‍റെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയായി കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. കയ്യിലുള്ള ബൗള്‍ നിറയെ ഹല്‍വയുള്ള ചിത്രമാണ് താരം പങ്കുവച്ചത്. 'കഴിച്ചതില്‍ ഏറ്റവും മികച്ച ഹല്‍വ' എന്നാണ് കത്രീന തന്‍റെ ഭര്‍ത്താവിനും ഭര്‍തൃകുടുംബത്തിനും വേണ്ടി തയ്യാറാക്കിയ ഹല്‍വയെ വിക്കി കൗശല്‍ വിശേഷിപ്പിച്ചത്.
രണ്ട് ദിവസം മുമ്പാണ് കത്രീനയും വിക്കിയും മുംബൈയിലെത്തിയത്. കലീന വിമാനത്താവളത്തിലെത്തിയ കത്രീനയും വിക്കിയും നിറ പുഞ്ചിരിയോടെ ഫോട്ടോയ്‌ക്ക് പോസ് ചെയ്‌തു.
Vicky Kaushal upcoming movies : വിക്കി കൗശലിന്‍റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രമാണ് 'സര്‍ക്കാര്‍ ഉദ്ധം'. സിനിമാസ്വാദകരുടെയും നിരൂപകരുടെയും നിരവധി കമന്‍റുകള്‍ ലഭിച്ച ചിത്രം കൂടിയാണിത്. 'മിസ്‌റ്റര്‍ ലേലേ', 'ഗോവിന്ദ നാം മേരാ', 'ദ ഗ്രേറ്റ് ഇന്ത്യന്‍ ഫാമിലി' എന്നിവയാണ് വിക്കിയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍. അക്ഷയ് കുമാറിനൊപ്പം അഭിനയിച്ച 'സൂര്യവന്‍ശി'യാണ് കത്രീനയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
Katrina movie Suryavanshi : രാജ്യശ്രദ്ധ ആകര്‍ഷിച്ച ബോളിവുഡിലെ താര വിവാഹമായിരുന്നു വിക്കി കൗശല്‍-കത്രീന കെയ്‌ഫ് ദമ്പതികളുടേത്. ഡിസംബര്‍ ഒന്‍പതിന് രാജസ്ഥാനിലെ ആഡംബര ഹോട്ടലായ സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാരയിലെ സാവായ് മധോപൂരില്‍ വച്ചായിരുന്നു വിവാഹം.
Also Read : Rajamouli | Brahmastra | 'ബ്രഹ്‌മാസ്‌ത്ര' മലയാളം ഉള്‍പ്പടെ ദക്ഷിണേന്ത്യന്‍ ഭാഷകളിലെത്തിക്കാന്‍ രാജമൗലി