ETV Bharat / sitara

അബ്രാമും പർപ്പിൾ ഹൃദയവും പിന്നെ പപ്പയും;  മകൻ വരച്ച ചിത്രം പങ്കുവെച്ച്  കിങ് ഖാന്‍ - sharuk khan

അബ്രാമും പപ്പയും എന്ന ഷാരൂഖ് ഖാന്‍റെ മകൻ വരച്ച ചിത്രത്തിനൊപ്പം അച്ഛനെന്ന നിലയിൽ താൻ എത്രത്തോളം അഭിമാനിക്കുന്നുവെന്നും കിങ് ഖാൻ പറയുന്നുണ്ട്.

AbRam khan  കിങ് ഖാൻ  അബ്രാനും പപ്പയും  ഷാരൂഖിന്‍റെ മകൻ വരച്ച ചിത്രം  ഷാരൂഖ് ഖാൻ  അബ്രാം ഖാൻ  AbRam and sharuk  sharuk khan  king khan
ഷാരൂഖിന്‍റെ മകൻ വരച്ച ചിത്രം
author img

By

Published : Mar 2, 2020, 11:25 AM IST

ന്യൂഡൽഹി: ഷാരൂഖും അബ്രാമും ഇടയ്‌ക്ക് പർപ്പിൾ നിറത്തിൽ കുറേ ഹൃദയങ്ങളും... തന്‍റെ ഇളയ മകൻ അബ്രാം ഖാൻ വരച്ച ചിത്രത്തിനൊപ്പം അച്ഛനെന്ന നിലയിൽ താൻ എത്രത്തോളം അഭിമാനിക്കുന്നുവെന്ന് വ്യക്തമാക്കുകയാണ് കിങ് ഖാൻ. "ഒരു പിതാവെന്ന നിലയിൽ അഭിമാനത്തിന്‍റെയും വിനയത്തിന്‍റെയും പ്രചോദനത്തിന്‍റെയും നേട്ടത്തിന്‍റെയും ഉറവിടം. ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും സാമര്‍ഥ്യത്തെക്കാൾ നിഷ്‌കളങ്കതയും സത്യസന്ധതയും തെരഞ്ഞെടുക്കാൻ ഇതെന്നെ പഠിപ്പിക്കുന്നു," ഷാരൂഖ് ഖാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിനൊപ്പം കുറിച്ചു.

ഒരു കാരണവുമില്ലാതെ ചിരിക്കുന്നതിനാല്‍ ചിത്രത്തില്‍ അവനേക്കാള്‍ ഞാനാണ് സുന്ദരന്‍ എന്നാണ് അബ്രാം പറഞ്ഞത് എന്നും ഷാരൂഖ് ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തില്‍ കുറിച്ചു. "അബ്രാമും പപ്പയും" എന്നും താരപുത്രൻ ചിത്രത്തിൽ എഴുതിയിട്ടുണ്ട്.

അബ്രാം ഖാന് പുറമെ സുഹാന ഖാൻ, ആര്യൻ ഖാൻ എന്നിങ്ങനെ രണ്ട് മക്കൾ കൂടിയുണ്ട് ബോളിവുഡ് താരത്തിന്. രാജ്‌കുമാർ ഹിരാനി, തമിഴ് സംവിധായകൻ അറ്റ്‌ലി എന്നിവർക്കൊപ്പമായിരിക്കും ഷാരൂഖ് ഖാന്‍റെ പുതിയ ചിത്രമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.