വ്യത്യസ്‌ത പശ്ചാത്തലത്തിൽ നിന്നുമുള്ള ഒമ്പത് സ്‌ത്രീകളെ ഒരു മുറിയിൽ കൊണ്ടുവന്നാൽ എന്ത് സംഭവിക്കും. അതാണ് പ്രിയങ്ക ബാനർജി സംവിധാനം ചെയ്യുന്ന ദേവി എന്ന ഹിന്ദി ചിത്രത്തിന്‍റെ പ്രമേയം. കഴിഞ്ഞ ആഴ്‌ച പുറത്തുവിട്ട ചിത്രത്തിന്‍റെ ട്രെയിലറും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ദേവിയിൽ തനിക്കൊപ്പം അഭിനയിച്ചവരിൽ നിന്നുള്ള അനുഭവം പങ്കുവെക്കുകയാണ് നടി ശ്രുതി ഹാസൻ. ചിത്രീകരണത്തിനിടയിൽ സഹതാരങ്ങൾക്കൊപ്പം എടുത്ത ഗ്രൂപ്പ് ഫോട്ടോയും നടി പങ്കുവെച്ചു.
- " class="align-text-top noRightClick twitterSection" data="
">
"ദേവിയുടെ ഭാഗമാകാൻ കഴിഞ്ഞത് തികച്ചും വലിയ അനുഭവം തന്നെയാണ്. സ്ത്രീകൾ തമ്മിലുള്ള ബന്ധം ശക്തവും അനിവാര്യവുമായ കാര്യമാണ്. അതിനാൽ തന്നെ ആ സ്‌നേഹമുള്ള സ്‌ത്രീകളെ കുറിച്ച് ഒരു കുറിപ്പെഴുതാൻ ആഗ്രഹിക്കുന്നു. ഈ ഫോട്ടോയിൽ നേഹാ ധൂപിയ ഇല്ലെങ്കിലും അവരുടെ ഊർജവും സമീപനവും എനിക്കിഷ്‌ടമായി. ഒരു വെബ് സീരീസിലാണ് ആദ്യമായി രഖുവൻശി ശിവാനിയെ ഞാൻ കാണുന്നത്. നിങ്ങൾ ശരിക്കും നിങ്ങളുടെ ജോലിയിൽ മികച്ചു നിൽക്കുന്നു..." കജോൾ വളരെ സിമ്പിളായ ഒരു വ്യക്തിയാണെന്നും അവരുടെ രസകരമായ പ്രകൃതം ശരിക്കും ഇഷ്‌ടമായെന്നും ശ്രുതി കുറുപ്പിൽ പറയുന്നുണ്ട്. നീന കുൽകർണിയെ പോലുള്ളവരോട് തനിക്ക് അതിയായ സ്‌നേഹവും ബഹുമാനവും ആണെന്ന് താരം കൂട്ടിച്ചേർത്തു. മുക്‌താ ബർവെയുടെ കഴിവും തന്നെ അത്ഭുതപ്പെടുത്തിയതായി ശ്രുതി ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കി. സംവിധായിക പ്രിയങ്ക ബാനർജിയുടെ തിരക്കഥയും ദേവിയുടെ യാത്രയും ശരിക്കും തന്നെ സ്വാധീനിച്ചതായും ശ്രുതി ഹാസൻ പറഞ്ഞു.
റയാൻ സ്റ്റീഫൻ, നിരഞ്ജന്‍ അയ്യങ്കാര്‍ എന്നിവർ ചേർന്നാണ് ദേവി നിർമിക്കുന്നത്. കജോൾ, ശ്രുതി ഹാസൻ, നേഹാ ധൂപിയ ബേദി, നീന കുൽകർണി, മുക്‌താ ബർവെ, ശിവാനി രഖുവൻശി, യശസ്വിനി ദയാമ, സന്ധ്യാ മഹത്രേ, രാമ ജോഷി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നത്.