മുംബൈ: ഗായിക ശ്രേയ ഘോഷാല്‍ അമ്മയാകുന്നു. താൻ അമ്മയാകുന്നുവെന്നും തങ്ങളുടെ ജീവിതത്തിലെ ഈ പുതിയ അധ്യായത്തിന് എല്ലാവരുടെയും പ്രാർഥനയും അനുഗ്രഹവും വേണമെന്നും ശ്രേയ ഘോഷാല്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
"ശ്രേയാദിത്യ വരുന്നു! നിങ്ങളുമായി ഈ വാർത്ത പങ്കുവെക്കുന്നതിൽ ശിലാദിത്യയും ഞാനും അങ്ങേയറ്റം സന്തോഷിക്കുന്നു. ഞങ്ങളുടെ പുതിയ അധ്യായത്തിൽ നിങ്ങളുടെയെല്ലാം സ്നേഹവും അനുഗ്രഹവും പ്രതീക്ഷിക്കുന്നു," എന്ന് ശ്രേയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
2015 ഫെബ്രുവരി അഞ്ചിനായിരുന്നു ശ്രേയയും ശിലാദിത്യ മുഖോപാധ്യായയും തമ്മിൽ വിവാഹിതരായത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. ബോളിവുഡിലും മലയാളം, തമിഴ്, തെലുങ്ക് ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഷകളിലെ മുൻനിരയിൽ പിന്നണിഗായികയായി സജീവമാണ് ശ്രേയ ഘോഷാല്‍. ഉര്‍ദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ, പഞ്ചാബി, മറാത്തി ഭാഷകളിലും ശ്രേയക്ക് ശ്രദ്ധയ സ്ഥാനമുണ്ട്.