സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ നിരവധി മാസ്റ്റർപീസുകളിൽ ഒന്നാണ് 2002ൽ പുറത്തിറങ്ങിയ ദേവദാസ്. ഷാരൂഖ് ഖാൻ, ഐശ്വര്യ റായ് ബച്ചൻ, മാധുരി ദീക്ഷിത് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിന്‍റെ ഭാഗമായത്.
1917ൽ ബംഗാളി എഴുത്തുകാരൻ ശരത് ചന്ദ്ര ചതോപാധ്യായ എഴുതിയ നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം അക്കാലത്ത് ബ്ലോക്ക്ബസ്റ്ററായിരുന്നു.
ദേവദാസ് റിലീസായി പത്തൊൻപത് വർഷം തികഞ്ഞു. ഇന്നും ദേവദാസിനെ ബോളിവുഡിലെ മികച്ച പ്രണയചിത്രം എന്ന വിഭാഗത്തിൽപ്പെടുത്തി ആഘോഷിക്കുകയാണ് സിനിമ പ്രേമികൾ.
സിനിമയുടെ 19-ാം വാർഷികദിനത്തിൽ ദേവദാസിന്‍റെ ഷൂട്ടിങ് സെറ്റിൽ നിന്നുള്ള അപൂർവ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഷാരൂഖ് ഖാൻ. തന്‍റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങൾ ഷാരൂഖ് പങ്കുവച്ചത്.
- " class="align-text-top noRightClick twitterSection" data="
">
ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്ന കാപ്ഷനിൽ ദേവദാസിന്‍റെ ഷൂട്ടിങ്ങിനിടെ താൻ നേരിട്ട ഏറ്റവും പ്രയാസകരമായ പങ്കുവയ്ക്കുകയും ചെയ്തു ഷാരൂഖ്. ധരിച്ചിരുന്ന ധോത്തി ഇടയ്ക്കിടെ അഴിഞ്ഞുവീഴുന്നതായിരുന്നു താൻ ഷൂട്ടിനിടയിൽ നേരിട്ട ഏറ്റവും പ്രയാസമേറിയ കാര്യമെന്ന് ഷാരൂഖ് പറഞ്ഞു.
ഇന്ത്യൻ സിനിമയുടെ ദേവദാസ് ആയിരുന്ന അന്തരിച്ച വിഖ്യാത നടൻ ദിലീപ് കുമാറിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് മാധുരി ദീക്ഷിത് സിനിമയുടെ വാർഷികം ആഘോഷിച്ചത്. 19 വർഷങ്ങൾക്ക് ശേഷവും ദേവദാസിന്‍റെ പുതുമ ഇപ്പോഴും മുൻപത്തെ പോലെ തന്നെ നിലനിൽക്കുന്നുവെന്ന് മാധുരി തന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പറഞ്ഞു.
50 കോടി രൂപ ബഡ്‌ജറ്റിൽ ഒരുങ്ങിയ ചിത്രം
സഞ്ജയ് ലീല ബൻസാലിയുടെ ദേവദാസിന് 50 കോടി രൂപ ആയിരുന്നു ബഡ്‌ജറ്റ്. അതുവരെ ബോളിവുഡിൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ വച്ച് ഏറ്റവും പണച്ചെലവേറിയ ചിത്രം. മാധുരിയുടെ വസ്ത്രങ്ങൾ ഓരോന്നും 15 ലക്ഷത്തിനടുത്ത് വിലവരുന്നവ.
- " class="align-text-top noRightClick twitterSection" data="
">
മാധുരിയുടെ വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്തത് ഡിസൈനർമാരായ അബു ജാനിയും സന്ദീപ് ഖോസ്‌ലെയും ചേർന്നായിരുന്നു. നെയ്ത്ത് തൊഴിലാളികൾ രണ്ട് മാസമെടുത്താണ് ഈ വസ്ത്രങ്ങൾ ഓരോന്നും തയ്യാറാക്കിയത്.
ഐശ്വര്യയ്ക്കായി 600 സാരികളാണ് ഡിസൈനർ നീത ലുല്ലയും ബൻസാലിയും ചേർന്ന് പർച്ചേസ് ചെയ്തത്. എട്ട് മീറ്റർ മുതൽ ഒൻപത് മീറ്റർ വരെ നീളമേറിയതായിരുന്നു ഐശ്വര്യയുടെ ഓരോ സാരികളും. അവ ഓരോ ദിവസവും ധരിപ്പിച്ചിരുന്നത് മൂന്ന് മണിക്കൂറോളം ചെലവിട്ടും.