ജൂനിയര്‍ എന്‍.ടി.ആറും രാംചരണും രാജമൗലിയുടെ ചിത്രത്തിനായി ഒരുമിച്ച് സ്‌ക്രീനിലെത്തുന്നുവെന്നതിനാൽ ഇന്ത്യയൊട്ടാകെയുള്ള സിനിമാപ്രേമികൾ ആകാംക്ഷയിലാണ്. മുന്നൂറ് കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ചിത്രത്തിൽ ബോളിവുഡിൽ നിന്നും ആലിയ ഭട്ടും അജയ് ദേവ്‌ഗണും ഭാഗമാകുന്നുണ്ട്. ലോക്ക് ഡൗണിന് ശേഷം ഹൈദരാബാദിൽ ചിത്രീകരണത്തിനായി ആലിയ എത്തിയതും രാജമൗലിക്കൊപ്പമുള്ള നടിയുടെ ലൊക്കേഷൻ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്‌തു.
എന്നാൽ, ഇപ്പോഴിതാ സിനിമയുടെ ഏറ്റവും പുതിയ ചിത്രീകരണ വിശേഷം പങ്കുവെക്കുകയാണ് രാജമൗലി. ജൂനിയർ എൻ.ടി.ആറും രാംചരണും തമ്മിൽ കൈകോർത്ത് എതിരാളികൾക്കെതിരെ പോരിനുള്ള തുടക്കത്തിലാണ്. ഇരുവരുടെയും കൈകളിൽ രക്തം പുരണ്ടിരിക്കുന്നു.
-
The CLIMAX shoot has begun!
— rajamouli ss (@ssrajamouli) January 19, 2021 " class="align-text-top noRightClick twitterSection" data="
My Ramaraju and Bheem come together to accomplish what they desired to achieve... #RRRMovie #RRR pic.twitter.com/4xaWd52CUR
">The CLIMAX shoot has begun!
— rajamouli ss (@ssrajamouli) January 19, 2021
My Ramaraju and Bheem come together to accomplish what they desired to achieve... #RRRMovie #RRR pic.twitter.com/4xaWd52CURThe CLIMAX shoot has begun!
— rajamouli ss (@ssrajamouli) January 19, 2021
My Ramaraju and Bheem come together to accomplish what they desired to achieve... #RRRMovie #RRR pic.twitter.com/4xaWd52CUR
"എന്‍റെ രാമരാജുവും ഭീമും അവർ ആഗ്രഹിക്കുന്നത് നേടാനായി ഒരുമിച്ചെത്തുകയാണ്," എന്ന് ആർആർആറിലെ ചിത്രം പങ്കുവെച്ചുകൊണ്ട് സംവിധായകൻ ട്വീറ്റ് ചെയ്‌തു. ആർആർആർ അഥവാ ട്രിപ്പിൾ ആറിന്‍റെ ക്ലൈമാക്‌സ് ചിത്രീകരണം തുടങ്ങിയെന്നാണ് രാജമൗലി അറിയിച്ചത്.
ചിത്രത്തിൽ കോമരം ഭീമിനെ അവതരിപ്പിക്കുന്നത് ജൂനിയർ എൻ.ടി.ആറാണ്. അല്ലൂരി സീതാരാമരാജുവിനെ രാംചരണും ഗംഭീരമാക്കും. ബ്രിട്ടീഷ് രാജിനെയും ഹൈദരാബാദ് നിസാം രാജവംശത്തെയും പൊരുതി തോൽപ്പിച്ച രണ്ട് യോദ്ധാക്കളുടെ സാങ്കൽപിക വീരകഥയാണ് ആർആർആർ പറയുന്നത്.