തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവും ബോളിവുഡ് നടൻ രണ്‍വീര്‍ സിംഗും ഒരുമിച്ചുള്ള ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമാവുകയാണ്. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ഒരു പരസ്യചിത്രത്തിൽ നിന്നുള്ള ഫോട്ടായാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
ഒരു സോഫ്‌റ്റ് ഡ്രിങ്കിന്‍റെ പരസ്യത്തിനായാണ് ആദ്യമായി തെലുങ്ക് താരവും ബോളിവുഡ് താരവും ഒന്നിച്ച് സ്‌ക്രീൻ പങ്കിടുന്നത്. ഒരുമിച്ച് അഭിനയിക്കുന്നതിന്‍റെ സന്തോഷം പങ്കുവെച്ച് ഇരുവരും ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തതോടെയാണ് ആരാധകരും ആശംസകളുമായി എത്തിയത്.
- " class="align-text-top noRightClick twitterSection" data="
">
സഹോദരനായ രണ്‍വീറിനൊപ്പം അഭിനയിക്കാനായതിൽ സന്തോഷമെന്ന് മഹേഷ് ബാബു പറഞ്ഞു. മികച്ച മനുഷ്യന്മാരില്‍ ഒരാൾക്കൊപ്പം അഭിനയിക്കാൻ സാധിച്ചുവെന്നാണ് രണ്‍വീര്‍ സിംഗ് ഇൻസ്റ്റഗ്രാം പോസ്റ്റിനൊപ്പം കുറിച്ചത്. ഷൂട്ടിങ്ങിൽ ഭാഗമായപ്പോൾ പരസ്‌പരമുള്ള സംഭാഷണങ്ങളും എല്ലാം വളരെ മികച്ചതായിരുന്നുവെന്നും രണ്‍വീര്‍ കൂട്ടിച്ചേർത്തു.
അതേ സമയം, മഹേഷ് ബാബുവിന്‍റേതായി ഒരുങ്ങുന്ന പുതിയ ചിത്രം സര്‍കാരു വാരി പാട്ടയാണ്. രൺവീർ സിംഗും ദീപികാ പദുകോണും ഒന്നിച്ചഭിനയിക്കുന്ന 83 കൊവിഡിന് മുൻപ് ഈ വർഷം റിലീസ് പ്രഖ്യാപിച്ച ബയോപിക് ചിത്രമായിരുന്നു. ഇന്ത്യയുടെ പ്രഥമ ക്രിക്കറ്റ് ലോകകപ്പിന്‍റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.